കണ്ണൂരിൽ 311 ഏക്കറിൽ ആയുര്‍വേദ ഗവേഷണ കേന്ദ്രം; പദ്ധതി 2024നുള്ളിൽ പൂർത്തിയാക്കാൻ ശ്രമം

കണ്ണൂര്‍ ഇരിട്ടി താലൂക്കില്‍, കല്ല്യാട് 311 ഏക്കറില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം തുടങ്ങാൻ തീരുമാനം. ഏകദേശം 300 കോടി രൂപയ്ക്കു മുകളില്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗവേഷണ ആശുപത്രിയുടെയും മാനുസ്ക്രിപ്ട് സെന്‍ററിന്‍റേയും പൂര്‍ത്തീകരണം ജനുവരി 2024നുള്ളില്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാനും ധാരണയായിട്ടുണ്ട്. പ്രത്യേകം ചൂണ്ടിക്കാണിച്ച ഈ വിഷയങ്ങള്‍ക്ക് പുറമെ അതാത് ജില്ലകളില്‍ കണ്ടെത്തിയ സവിശേഷമായ പ്രശ്നങ്ങളുടെ പരിഹാരവും മേഖലായോഗങ്ങളില്‍ പ്രത്യേക അജണ്ടയായി പരിശോധിച്ചിരുന്നു. ദീര്‍ഘമായി പരിഹരിക്കപ്പെടാതെ കിടന്നവ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍…

Read More

സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും; സർക്കാർ ഉത്തരവിറങ്ങി

സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന. കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ഇതുവരെ വിൽപ്പന നടന്നിരുന്നത്. ഓൺലൈൻ വഴി വിൽപ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നൽകാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയിൽ ഒന്നിലധികം പേർ അപേക്ഷിച്ചാൽ നറുകിടും എന്നാണ് ഉത്തരവില്‍ പറയുന്നത്.

Read More

സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു; സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾ കാര്യമാക്കുന്നില്ല, നടൻ ജയസൂര്യ

മന്ത്രിമാരായ പി.രാജീവിനെയും , പി പ്രസാദിനേയും വേദിയിലിരുത്തി സർക്കാരിനെ വിമർശിച്ച നടൻ ജയസൂര്യ താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കി. ചെറുപ്പക്കാർ കൃഷിയിലേക്ക് വരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതിന്റെ കാരണങ്ങളാണ് വിശദീകരികരിച്ചതെന്നും മന്ത്രിമാർ കർഷകരുടെ ദുരിതം അറിയണമെന്നുണ്ടായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. കൂടാതെ താൻ പറഞ്ഞ വിഷയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന ചർച്ച കാര്യമാക്കുന്നില്ലെന്നും താരം വ്യക്തമാക്കി. ജയസൂര്യയെ അനുകൂലിച്ച് കെ.മുരളീധരൻ എംപിയും രംഗത്ത് വന്നിരുന്നു. മന്ത്രിമാർക്ക് സ്‌റ്റേജിൽ വച്ച് തന്നെ മറുപടി പറയാമായിരുന്നല്ലോ, അത്…

Read More

എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വം;കേരളം ഭരിക്കുന്നത് മനസാക്ഷിയില്ലാത്ത സര്‍ക്കാർ, വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സതിയമ്മയുടെ ജോലി കളഞ്ഞവരാണ് പുതുപ്പള്ളിയില്‍ വോട്ട് തേടി ഇറങ്ങിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.സതിയമ്മയെ മൃഗാശുപത്രിയിലെ സ്വീപ്പര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത് എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണ്. അവരുടെ ജീവിതത്തില്‍ പ്രയാസം വന്നപ്പോള്‍ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടി അവരെ ചേര്‍ത്ത് നിര്‍ത്തി സഹായിച്ചു. ഇക്കാര്യം അവര്‍ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. ഇതാണോ ജോലിയില്‍ നിന്നും പിരിച്ചു വിടാനുള്ള കാരണം? ഇക്കാര്യം പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ലേ? മനസാക്ഷിയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാഷ്ട്രീയമായ വിരോധത്തിന്റെയും…

Read More

യൂട്യൂബ് പരാതികൾ; ഐ ടി സെക്രട്ടറിയെ നോഡൽ ഓഫീസറായി നിയമിച്ച് സർക്കാർ

യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് അവ പരിഹരിക്കാനും ബ്ലോക്ക് ചെയ്യുന്നതിനുമായി ഡെസിഗ്‌നേറ്റഡ് ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കുന്നതിന് സംസ്ഥാന ഐ ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി വി. അന്‍വർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്. യൂട്യൂബില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം,…

Read More

സ്പീക്കര്‍ എ എന്‍. ഷംസീറിന്റെ മിത്ത് പരാമർശം; രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരള സര്‍ക്കാരിനോട് വിശദീകരണം തേടി

കേരള നിയമസഭാ സ്പീക്കര്‍ എ എന്‍. ഷംസീറിന്റെ മിത്ത് പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരള സര്‍ക്കാരിനോട് വിശദീകരണം തേടി. വിവാദത്തെ കുറിച്ച്‌ അന്വേഷിച്ച് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ ഓഫിസില്‍ നിന്നു കേരള ചീഫ് സെക്രട്ടറി ഡോ. വേണുവിനോട് നിര്‍ദ്ദേശിച്ചു.സുപ്രീം കോടതി അഭിഭാഷകന്‍ കോശി ജേക്കബ് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിയുടെ ഇടപെടല്‍. സ്പീക്കര്‍ ഷംസീറിന്റെ മിത്ത് പരാമർശം ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും മതസ്പര്‍ധ സൃഷ്ടിച്ചുവെന്നും അഡ്വ. കോശി ജേക്കബിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

Read More

എൻ എസ് എസ് ഹർജിയിൽ സർക്കാർ വിശദീകരണം തേടി ഹൈക്കോടതി

നാമജപഘോഷ യാത്രയിൽ പങ്കെടുത്തതിന്റെ പേരിൽ കേസെടുത്തതിനെതിരെ എൻ എസ് എസ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി, സർക്കാരിന്റെ വിശദീകരണം തേടി. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും, എഫ്‌ ഐ ആർ റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. എൻ എസ് എസ് വൈസ് പ്രസിഡന്റും കേസിലെ ഒന്നാം പ്രതിയുമായ സംഗീത് കുമാറാണ് മുതിർന്ന അഭിഭാഷകൻ പി. വിജയഭാനു മുഖേന ഹർജി നൽകിയത്. നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ഹർജിയിലെ വാദം.സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും…

Read More

ഓണത്തോട് അനുബന്ധിച്ച് 2 മാസത്തെ ക്ഷേമപെൻഷൻ; പണം അനുവദിച്ച് ധനവകുപ്പ്

ഓണം പ്രമാണിച്ച് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും.

Read More

ആലുവയിൽ അഞ്ച് വയസുകാരിയെ കൊന്ന കേസ്; വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനം

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ആലുവ എസ് പി ഓഫീസിൽ നിന്ന് മൂന്ന് അഭിഭാഷകരുടെ പാനൽ ഇതിനായി സർക്കാരിന് സമർപ്പിച്ചു. അവനീഷ് കോയിക്കര, ജെയ്സൺ ജോസഫ്, മോഹൻരാജ് എന്നിവരുടെ പേരുകളാണ് പാനലിൽ ഉൾപ്പെടുന്നത്. നടത്തിയ എല്ലാ ക്രിമിനൽ കേസുകളും വിജയിച്ച ചരിത്രമാണ് അവനീഷ് കോയിക്കരയുടേത്. ആലുവ പോക്സോ കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് ജെയ്സൺ ജോസഫ്. ഉത്തര, വിസ്മയ കേസുകളിലെ സ്പെഷ്യൽ…

Read More

സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് അംഗീകാരം; കള്ള് ഷാപ്പുകൾക്ക് സ്റ്റാർ പദവി

സംസ്ഥാനത്ത് പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ മദ്യ ഉത്പാദനം കൂട്ടും . ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിച്ചു. ഷാപ്പുകൾക്ക് നക്ഷത്ര പദവി നൽകും. ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനും വേണ്ട ശുപാർശകള്‍ നല്‍കുന്നതാണ് പുതിയ മദ്യനയം. നിലവിൽ 30 ലക്ഷം രൂപയാണ് ബാർ ലൈസൻസ് ഫീസ്. ഇതിൽ 5 ലക്ഷം രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ മദ്യനയം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. കള്ള്…

Read More