സംസ്ഥാന സർക്കാരിന്റെ സമരത്തിന് ജന്തർ മന്ദറിൽ അനുമതി; മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ

കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഡൽഹി സമരം ജന്തർ മന്ദറിൽ തന്നെ. ജന്തർ മന്ദറിൽ പ്രതിഷേധം നടത്തുന്നതിന് ഡൽഹി പൊലീസ് അനുമതി നൽകി. മുൻപ് രാംലീല മൈതാനിയിലേക്ക് വേദി മാറ്റണമെന്നാണ് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നത്. സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ചൊവ്വാഴ്ച ഡൽഹിയിലേക്കെത്തും. ഫെബ്രുവരി 8നാണ് കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡൽഹിയിൽ സമരം നടത്തുക. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധ സമരം നടത്തുമെന്ന് കഴിഞ്ഞ 17ന് എൽഡിഎഫ് കൺവീനർ…

Read More

‘ഗവർണർ സർക്കാർ പോര് നാടകം’ ; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഗവര്‍ണറും സര്‍ക്കരും തമ്മിൽ നടക്കുന്ന പോര് രാഷ്ട്രീയ നാടകമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊച്ചിയിൽ മാധ്യമപ്രവര്‍കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ കേസുകളും കരുതൽ തടങ്കലും കൊണ്ട് നേരിടുന്ന പൊലീസ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിൽ നടപടി സ്വീകരിക്കുന്നില്ല. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന് മുഖ്യമന്ത്രി തന്നെ എസ്എഫ്ഐക്കാരായ വിദ്യാര്‍ത്ഥികളെ പറഞ്ഞ് വിടുകയാണ്. ഈ പ്രതിഷേധത്തിന് സർക്കാരിന്റെ ഒത്താശയുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസികളെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ഞങ്ങൾ രണ്ടു കൂട്ടരേയും…

Read More

സർക്കാരിനൊപ്പം സമരത്തിനില്ലെന്ന് വി.ഡി സതീശൻ; ധനപ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും

സംസ്ഥാന സർക്കാരുമായി ചേർന്ന് ഡൽഹിയിൽപോയി സമരം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ യു.ഡി.എഫ് യോഗം ഏകകണ്ഠമായി തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ക്ഷണം സ്വീകരിക്കരുതെന്നും സർക്കാരിന്റെ കെണിയിൽ വീഴരുതെന്നുമാണ് എല്ലാ ഘടകകക്ഷി നേതാക്കളും ആവശ്യപ്പെട്ടത്. ഇക്കാര്യം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിക്കുമെന്നും സതീശൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും ഗുരുതരമായ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂർത്തും ഉൾപ്പെടെ നിരവധി കാരങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നും വി…

Read More

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെ മർദിച്ച സംഭവം; സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് നേരെയുണ്ടായ ആക്രമണത്തിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിയായ പാർട്ടിക്കാരനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പെൺകുട്ടിയുടെ പിതാവിനെ കുത്തിയശേഷം പ്രതി ഓടിക്കയറിയത് സിപിഐഎം ഓഫീസിലേക്കാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. നീതി നടപ്പാക്കുന്നതുവരെ കോൺഗ്രസ് കുടുംബത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വണ്ടിപ്പെരിയാറിൽ കോൺഗ്രസിന്റെ സ്ത്രീജ്വാല പ്രതിഷേധം സംഘടിപ്പിച്ചു. വണ്ടിപ്പെരിയാറിലെ പെൺകുട്ടിയ്ക്ക് നീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ പ്രതിഷേധം. കേസിൽ പുനരന്വേഷണം വേണമെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആവശ്യം. കറുത്ത…

Read More

വണ്ടിപ്പെരിയാർ പോക്സോ കേസ്; സർക്കാർ നൽകുന്ന അപ്പീലിൽ പെൺകുട്ടിയുടെ കുടുംബവും കക്ഷി ചേരും

ഇടുക്കി വണ്ടിപ്പെരിയാർ പോക്സോ കേസില്‍ പ്രതിയെ വെറുതെ വിട്ട കോടതി വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. സർക്കാർ നൽകുന്ന അപ്പീലിൽ കക്ഷി ചേരുന്നതിനൊപ്പം പട്ടികജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും നൽകും. സാക്ഷിമൊഴികളും വിധിപ്പകർപ്പും മറ്റ് തെളിവുകളും വിശകലനം ചെയ്ത് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് നീക്കം. വിധി റദ്ദ് ചെയ്യണമെന്നും പട്ടികജാതി,പട്ടിക വർഗ്ഗ പീഡന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തണമെന്ന ആവശ്യം…

Read More

പരാതികള്‍ക്ക് പരിഹാരമില്ല, പിന്നെ എന്തിന് നവകേരള സദസ്സ്? സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരാണെന്നാണ് ഗവർണറുടെ വിമർശനം. സർക്കാർ സ്ഥാപനങ്ങളിൽ വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷനില്ല. എന്നാൽ മന്ത്രിമാരുടെ സ്റ്റാഫായി രണ്ട് വർഷം സേവനം ചെയ്തവർക്ക് വരെ പെൻഷൻ ലഭിക്കുന്നുണ്ടെന്നും ഗവർണർ ആരോപിച്ചു. നവകേരള സദസ്സിനെയും ഗവർണർ വിമർശിച്ചു. നവകേരള യാത്രയിൽ പരാതികൾക്ക് പരിഹാരമില്ലെന്നാണ് ഗവർണർ ആരോപിക്കുന്നത്. എന്താണ് നവകേരള സദസ്സിന്റെ ലക്ഷ്യമെന്ന് ചോദിച്ച ഗവർണർ പ്രതിസന്ധി കാലത്തും ധൂർത്തിന് കുറവില്ലെന്ന് ആരോപിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലെ…

Read More

‘ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ പറയണം’; വിഡി സതീശൻ

കേന്ദ്ര സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ടെന്നും അതിനാലാണ് ടിഎൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്രത്തിൻറെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്വവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം. ആഴ്ചയിൽ അഞ്ച് ദിവസം എങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരം…

Read More

‘മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കരുത്, സാമൂഹികസുരക്ഷാ പെൻഷനുള്ള കേന്ദ്രവിഹിതം നല്‍കി’: വി മുരളീധരൻ

സംസ്ഥാന സർക്കാരിന്റെ ധൂർത്തും അഹന്തയും കാരണം കേരളം വലിയ കടക്കെണിയിലേക്ക് പോകുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളീയവും നവകേരള സദസും നടത്തി വീണ്ടും ധൂർത്ത് നടത്തുന്നു. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ് ചെയ്യുന്നത്. കേന്ദ്രം ഞെരുക്കുന്നു എന്നാണ് സർക്കാരിന്റെ ന്യായീകരണം. എന്നാൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പറയുന്ന കണക്കുകളിൽ വ്യത്യാസമുണ്ടെന്ന് മുരളീധരൻ ആരോപിച്ചു. കേരളത്തിൻ്റെ മുഖ്യമന്ത്രി ഇത്രയും മണ്ടനാകരുത്. മണ്ടൻ കളിച്ച് ജനങ്ങളെ മുഖ്യമന്ത്രി കബളിപ്പിക്കരുത്. രാജ്യത്തിലെ നിയമങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ധാരണ ഉണ്ടാവണമെന്ന് വി…

Read More

സപ്ലൈകോയെ അടുത്ത കെഎസ്ആർടിസി ആക്കി ദയാവധത്തിന് ഒരുക്കുകയാണ് സർക്കാര്‍: ഷാഫി പറമ്പില്‍

സപ്ലൈകോയെ അടുത്ത കെഎസ്ആർടിസി ആക്കി ദയാവധത്തിന് ഒരുക്കുകയാണ് സർക്കാരെന്ന് ഷാഫി പറമ്പില്‍ എംഎൽഎ. ധൂർത്തും അഴിമതിയും കൊണ്ട് സർക്കാർ കേരളത്തെ മുടിപ്പിച്ചുവെന്നും  നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിലൂടെ പിണറായി സർക്കാർ സ്വയം വില കുറഞ്ഞ വസ്തുവായി മാറിയെന്നും ഷാഫി പറമ്പിൽ വിമർശിച്ചു. കേരളീയത്തിലൂടെ സംസ്ഥാനത്തിന്റെ നിലമെച്ചപ്പെടുമെന്ന് പറഞ്ഞവർ സാധാരണക്കാരന്റെ ജീവൻ നഷ്ടമാവുന്ന സാഹചര്യം മനസ്സിലാക്കുന്നില്ല എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. പ്രതിസന്ധികളിൽ താങ്ങാവുന്നതിന് പകരം ജനങ്ങളെ തട്ടി കളിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പിആർഎസ് വായ്പാ മാർഗം സംഭരണ…

Read More

കേരളീയം പരിപാടി; ഒരുക്കങ്ങൾ തകൃതി

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സംഘടിപ്പിക്കുന്ന കേരളീയത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആര്‍ജിച്ച സമസ്ത നേട്ടങ്ങളും സാംസ്കാരിക തനിമയും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് കേരളീയം പരിപാടിയുടെ ലക്ഷ്യം. കേരളീയം 2023 ന്‍റെ നടത്തിപ്പിനായി രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ലോകത്തെ പ്രഗത്ഭരും പ്രമുഖരുമായ ചിന്തകരെയും വിദഗ്ധരെയും ഉള്‍പ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ള 25 സെമിനാറുകളാണ് അഞ്ചു വേദികളിലായി നടത്തുന്നത്. 140 ഓളം പ്രഭാഷകര്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ കേരളം കൈവരിച്ച…

Read More