
കേരള കയറ്റുമതി പ്രോത്സാഹന നയത്തിന് അംഗീകാരം , ഹൈക്കോടതി പ്ലീഡർമാർക്ക് വേതന പരിഷ്കരണം ; സുപ്രധാന തീരുമാനങ്ങളെടുത്ത് മന്ത്രിസഭാ യോഗം
കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കേരള കയറ്റുമതി പ്രോത്സാഹന നയത്തിന് അംഗീകാരം നൽകിയത്. പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ് അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്, ആഗോള കയറ്റുമതി രംഗത്ത് കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നതെന്ന് പിണറായി സർക്കാർ അറിയിച്ചു. ഇതിനൊപ്പം തന്നെ ഹൈക്കോടതി പ്ലീഡര്മർക്ക് വേതന പരിഷ്കരണം നടപ്പാക്കാനും കായികതാരങ്ങള്‍ക്ക്…