നിയമസഭാ ഉപതെരഞ്ഞെടുപ്പ്: സിപിഎം സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും

പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ സിപിഎം ഇന്ന് പ്രഖ്യാപിക്കും. വിഭാഗീയതയ്ക്കു പിന്നാലെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ പി. സരിൻ പാലക്കാട് മണ്ഡലത്തിൽ ഇടത് സ്വതന്ത്രനായി മത്സരിക്കും. ചേലക്കരയിൽ മുൻ എംഎൽഎ യു. ആർ. പ്രദീപും മത്സരിക്കും. യുഡിഎഫ് പ്രചരണം തുടങ്ങിയതിനാൽ ഇനിയും സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കേണ്ടെന്നാണ് അഭിപ്രായം. തെരഞ്ഞെടുപ്പ് കൺവെൻഷൻ അടക്കം തീരുമാനിക്കാനുള്ള എൽഡിഎഫ് യോഗം ഈ മാസം 21ന് ചേരും.

Read More

ടിവി രാജേഷിന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ടിവി രാജേഷിന്. എംവി ജയരാജന്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് മാറ്റം.ഇന്നു ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളാണ് ടിവി രാജേഷിനു ചുമതല നല്‍കാന്‍ തീരുമാനിച്ചത്. താല്‍ക്കാലിക ചുമതലാണ് രാജേഷിനു നല്‍കിയിട്ടുള്ളത്.

Read More