
നവകേരള സദസിനിടെ മുഖ്യമന്ത്രി പരസ്യമായി ശകാരിച്ചതും തിരിച്ചടിച്ചു: വിമർശിച്ച് ചാഴികാടൻ
തിരഞ്ഞെടുപ്പിലെ തോൽവിക്ക് മുഖ്യമന്ത്രിയുടെ നിലപാടുകളും കാരണമായെന്ന വിമർശനവുമായി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥിയും കേരളാ കോൺഗ്രസ് (എം) മുതിർന്ന അംഗവുമായ തോമസ് ചാഴികാടൻ. കോട്ടയത്തു നടന്ന പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ വച്ചായിരുന്നു വിമർശനം. പാലായിൽ നടന്ന നവ കേരള സദസ്സിൽ വച്ച്, മുഖ്യമന്ത്രി തന്നെ പരസ്യമായി ശകാരിച്ചതടക്കം തിരിച്ചടിയായെന്നും ചാഴികാടൻ യോഗത്തിൽ ഉന്നയിച്ചു. മണ്ഡലത്തിലെ സിപിഎം വോട്ടുകൾ എൽഡിഎഫ് സ്ഥാനാർഥിയായ തനിക്കു ലഭിക്കാതെ പോയതിനെ കുറിച്ച് അന്വേഷിക്കണമെന്നും തോമസ് ചാഴികാടൻ യോഗത്തിൽ ആവശ്യപ്പെട്ടു അതേസമയം, തോൽവിയിൽ മുഖ്യമന്ത്രിയെ…