പി.ജെ ജോസഫിൻ്റെ മകൻ അപു ജോൺ ജോസഫ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിൻ്റെ നേതൃനിരയിലേക്ക് ; പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്ററാകും

കേരള കോൺഗ്രസ് നേതൃ നിരയിലേക്ക് പി ജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് എത്തുന്നു. അപു ജോൺ ജോസഫ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും. അപുവിനെ പാർട്ടി ഹൈപ്പവർ കമ്മിറ്റിയിലും ഉൾപ്പെടുത്തും നേതൃനിരയിൽ അഞ്ചാമൻ ആയാണ് അപു ജോൺ ജോസഫ് എത്തുന്നത്. ഇന്ന് കോട്ടയത്ത്‌ ചേരുന്ന പാർട്ടി ഹൈപ്പർ കമ്മിറ്റിയിൽ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കും. തൊടുപുഴയിൽ അപു സ്ഥാനാർഥി ആകും എന്നാ ചർച്ചകൾ സജീവമാകുന്നതിനിടയിൽ ആണ് അപുവിനെ പാർട്ടി നേതൃത്വത്തിൽ എത്തിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ…

Read More

കേരള കോൺഗ്രസിൽ രാജി തുടരുന്നു; ജോസഫ് വിഭാഗം വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ രാജിവച്ചു

കേരള കോൺഗ്രസിൽ രാജി തുടരുന്നു. ജോസഫ് വിഭാഗം വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ പാർട്ടിയിൽനിന്നു രാജിവച്ചു. മുൻ ഉടുമ്പൻചോല എം.എൽ.എയാണ്. കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് വിട്ട ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂരിനു പിറകെയാണ് സ്റ്റീഫന്റെ രാജി. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് മാത്യു സ്റ്റീഫൻ അറിയിച്ചത്. രാജി പാർട്ടി ചെയർമാൻ പി.ജെ ജോസഫിനു കൈമാറിയിട്ടുണ്ട്. ജോണി നെല്ലൂർ രൂപീകരിക്കുന്ന പുതിയ പാർട്ടിയായ നാഷനൽ പ്രോഗ്രസീവ് പാർട്ടി(എൻ.പി.പി)യുടെ ഭാഗമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ…

Read More