കേരളാ കോൺഗ്രസ് ഇനി സംസ്ഥാന പാർട്ടി; തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം: ചിഹ്നം പിന്നീട് അനുവദിക്കും

കേരളാ കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു. പാർട്ടിയുടെ ദ്വിദിന സംസ്ഥാന ക്യാംപ് ചരൽക്കുന്നിൽ നടക്കുമ്പോഴാണ് ഇതുസംബന്ധിച്ച വിവരം നേതാക്കൾക്കു ലഭിച്ചത്. ചിഹ്നം പിന്നീട് അനുവദിക്കും. നിലവിൽ രണ്ട് എംഎൽഎമാരും ഒരു എംപിയും ജോസഫ് വിഭാഗത്തിനുണ്ട്. പി.ജെ.ജോസഫും മോൻസ് ജോസഫുമാണ് എംഎൽഎമാർ. ഫ്രാൻസിസ് ജോർജാണ് പാർട്ടിയെ പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്. സിപിഐ, എൻ‌സിപി, കേരള കോൺഗ്രസ് (എം), ജനതാദൾ (എസ്), ആർജെഡി, മുസ്‌‌ലിം ലീഗ്, ആർഎസ്പി എന്നീ പാർട്ടികൾക്ക് നിലവിൽ സംസ്ഥാന പാർട്ടികളായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമുണ്ട്….

Read More

ഇനിമുതൽ ഓട്ടോ; ചിഹ്നം അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഓട്ടോറിക്ഷ ഔദ്യോഗിക ചിഹ്നം ആയി അംഗീകരിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. പാർട്ടിയുടെ ഉന്നതാധികാര സമിതിയിലാണ് ചിഹ്നം അംഗീകരിച്ചത്. സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന് ആവശ്യവുമായി പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. രണ്ടായി പിളർന്നപ്പോൾ രണ്ടിലയും നഷ്ടപ്പെട്ട കേരള കോൺഗ്രസ് ജോസഫിന് ലോക്‌സഭ തെരഞ്ഞെടുപ്പിൽ അനുവദിച്ച് കിട്ടിയ ചിഹ്നമാണ് ഓട്ടോറിക്ഷ. പിളർന്ന കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടിയ കോട്ടയത്തെ തെരഞ്ഞെടുപ്പിൽ രണ്ടില വാടി ഓട്ടോറിക്ഷ ഓടിക്കയറിയിരുന്നു. തെരഞ്ഞടുപ്പിൽ വൈകി…

Read More

രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം; സി.പി.ഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും

രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം. ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സി.പി.ഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും. എൽ.ഡി.എഫ്. മുന്നണിയോഗത്തിലാണ് തീരുമാനം ഉണ്ടായത്. യോഗത്തിൽ തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഇതോടെ ജോസ് കെ. മാണി കേരള കോൺഗ്രസിന്‍റെ രാജ്യസഭാ സ്ഥാനാർഥി ആയേക്കും. സാധാരണയായി രാജ്യസഭാസീറ്റ് ഘടകകക്ഷികൾക്കു വിട്ടുകൊടുക്കുന്ന രീതി സി.പി.എം. സ്വീകരിക്കാറില്ല. 2000ത്തിൽ ആർ.എസ്.പിക്ക് രാജ്യസഭാസീറ്റ് നൽകിയതാണ് ഇതിലൊരു മാറ്റമുണ്ടായത്. മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് സ്വാധീനം ഉറപ്പാക്കണമെങ്കിൽ മുന്നണിക്കൊപ്പം കേരള കോൺഗ്രസ് അനിവാര്യമാണെന്ന ചിന്തയാണ് സി.പി.എമ്മിനെ വിട്ടുവീഴ്ചയിലേക്ക് നയിച്ചതെന്നാണ്…

Read More

രാജ്യസഭാ സീറ്റ്; ജോസ് കെ.മാണിക്ക് വേണമെന്ന് കേരള കോൺഗ്രസ്; അവകാശമുന്നയിച്ച് സി പി ഐ

രാജ്യസഭയിൽ ഒഴിവു വരുന്ന മൂന്ന് സീറ്റിൽ ഒന്ന് നിലവിലെ എം.പി ജോസ് കെ മാണിക്ക് തന്നെ നൽകണമെന്ന കേരള കോൺഗ്രസ് ആവശ്യത്തിനിടെ സീറ്റിൽ അവകാശമുന്നയിച്ച് സി.പി.ഐ യും രംഗത്തെത്തി. മുന്നണിയിൽ രാജ്യസഭാ സീറ്റ് സി.പി.ഐയുടെതാണെന്നും അതിൽ വിട്ടുവീഴ്ച വേണ്ടെന്നുമാണ് സി.പി.ഐ നിലപാട്. എന്നാൽ രാജ്യസഭാ സീറ്റ് സംബന്ധിച്ച വിഷയം ഇതുവരെ മുന്നണിയിൽ ചർച്ചയായിട്ടില്ലെന്ന് എൽഡിഎഫ് നേതൃത്വം വ്യക്തമാക്കി. മുന്നണി യോഗത്തിൽ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് സി.പി.ഐക്കുള്ളിലെ പൊതുവികാരം. നിലവിലെ നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടത് മുന്നണിക്ക്…

Read More

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഓഫീസിൽ എത്തി കെ.എം മാണിയുടെ ചിത്രം എടുത്ത് മടങ്ങി സജി മഞ്ഞക്കടമ്പിൽ

കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ഓഫീസിലെത്തി കെ.എം മാണിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ എടുത്ത് മടങ്ങി സജി മഞ്ഞക്കടമ്പിൽ. പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിലാണ് സംഭവം. സജിയുടെ നടപടി പ്രതിഷേധാർഹമെന്ന് യു.ഡി.എഫ് അറിയിച്ചു. കെ.എം മാണിയുടെ ചരമദിനത്തിൽ ഉപയോഗിക്കാനാണ് ഫോട്ടോയെടുത്തതെന്നാണ് സജിയുടെ വിശദീകരണം. യു.ഡി.എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്‍റെ പ്രചാരണം ഊർജിതമായി പുരോഗമിക്കുന്നതിനിടെയാണ് സജി മഞ്ഞക്കടമ്പിലിന്‍റെ രൂപത്തിൽ അപ്രതീക്ഷിത പ്രതിസന്ധിയുണ്ടായത്. പി.ജെ. ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും ഒന്നിച്ച്…

Read More

വിക്ടർ ടി തോമസ് ബിജെപി ദേശീയ നിർവാഹക സമിതിയിൽ

പത്തനംതിട്ട ജില്ലയിലെ കേരള കോൺഗ്രസ് നേതാവും യു ഡി എഫ് മുൻ ജില്ലാ ചെയർമാനുമായിരുന്ന വിക്ടർ ടി തോമസിനെ ബി ജെ പി ദേശീയ നിർവാഹക സമിതി അംഗമായി തിരഞ്ഞെടുത്തു. കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.തിരുവല്ലയിൽ നിന്ന് നിയമസഭയിലേക്ക് യു ഡി എഫ് സ്ഥാനാർഥിയായും വിക്ടർ ടി തോമസ് മത്സരിച്ചിട്ടുണ്ട്.ബി…

Read More

എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണി ഇനി ബിജെപി ദേശീയ സെക്രട്ടറി

ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജെ പി നദ്ദയാണ് പ്രഖ്യാപിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണി ഇനി ബിജെപി ദേശീയ സെക്രട്ടറി. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തന്നെ തുടരും. ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്തും തുടരും. കൂടാതെ മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരും. നേരത്തെ ബിജെപിയില്‍ സജീവമാകുന്നതിന് മുന്നോടിയായി അനില്‍ ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു. അനില്‍ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക…

Read More

കേരളാ കോൺഗ്രസടക്കം തിരിച്ചെത്തണമെന്ന് ആഗ്രഹം: കെ മുരളീധരൻ

കെപിസിസി ലീഡേഴ്‌സ് മീറ്റിന് പിന്നാലെ യുഡിഎഫ് വിട്ടവരെ തിരികെയെത്തിച്ച് മുന്നണി വിപുലീകരണത്തിലാണ് കോൺഗ്രസ് ശ്രമം. ആദ്യ ലക്ഷ്യം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെ മുന്നണിയിലേക്ക് തിരികെയെത്തിക്കലാണ്. ജോസ് മടങ്ങിവന്നാൽ നല്ലതെന്ന ചെന്നിത്തല നടത്തിയ പ്രതികരണത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കുകയാണ് കെ മുരളീധരനും.  കേരള കോൺഗ്രസ് അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ എംപി വ്യക്തമാക്കി. ‘തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണമെന്നാണ് കരുതുന്നത്. പക്ഷേ മുന്നണിയിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി….

Read More

കേരളാ കോൺഗ്രസടക്കം തിരിച്ചെത്തണമെന്ന് ആഗ്രഹം: കെ മുരളീധരൻ

കെപിസിസി ലീഡേഴ്‌സ് മീറ്റിന് പിന്നാലെ യുഡിഎഫ് വിട്ടവരെ തിരികെയെത്തിച്ച് മുന്നണി വിപുലീകരണത്തിലാണ് കോൺഗ്രസ് ശ്രമം. ആദ്യ ലക്ഷ്യം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെ മുന്നണിയിലേക്ക് തിരികെയെത്തിക്കലാണ്. ജോസ് മടങ്ങിവന്നാൽ നല്ലതെന്ന ചെന്നിത്തല നടത്തിയ പ്രതികരണത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കുകയാണ് കെ മുരളീധരനും.  കേരള കോൺഗ്രസ് അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ എംപി വ്യക്തമാക്കി. ‘തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. അവരെല്ലാം തിരികെവരണമെന്നാണ് കരുതുന്നത്. പക്ഷേ മുന്നണിയിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി….

Read More

കേരള കോൺഗ്രസിൽ രാജി തുടരുന്നു; ജോസഫ് വിഭാഗം വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ രാജിവച്ചു

കേരള കോൺഗ്രസിൽ രാജി തുടരുന്നു. ജോസഫ് വിഭാഗം വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ പാർട്ടിയിൽനിന്നു രാജിവച്ചു. മുൻ ഉടുമ്പൻചോല എം.എൽ.എയാണ്. കഴിഞ്ഞ ദിവസം കേരള കോൺഗ്രസ് വിട്ട ഡെപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂരിനു പിറകെയാണ് സ്റ്റീഫന്റെ രാജി. വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നാണ് മാത്യു സ്റ്റീഫൻ അറിയിച്ചത്. രാജി പാർട്ടി ചെയർമാൻ പി.ജെ ജോസഫിനു കൈമാറിയിട്ടുണ്ട്. ജോണി നെല്ലൂർ രൂപീകരിക്കുന്ന പുതിയ പാർട്ടിയായ നാഷനൽ പ്രോഗ്രസീവ് പാർട്ടി(എൻ.പി.പി)യുടെ ഭാഗമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ…

Read More