അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താൻ ശ്രമിക്കണമെന്ന് കർണാടകയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആവശ്യമുന്നയിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നിലവിൽ തെരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. ഇന്ന് അർജുൻ്റെ കുടുംബത്തെ കോഴിക്കോട്ടെ വീട്ടിലെത്തി മുഖ്യമന്ത്രി സന്ദർശിച്ചിരുന്നു. ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്. അർജുനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ കർണാടക സർക്കാരിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് ഉറപ്പുനൽകകകയും ചെയ്തിരുന്നു….

Read More

ക്ഷേമപെന്‍ഷന്‍ നല്‍കാത്തത് പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്ന് സിപിഐ; ആശങ്ക വേണ്ടെന്നും ഉടന്‍ നടപടിയെന്നും മുഖ്യമന്ത്രി

ക്ഷേമപെൻഷൻ നൽകാത്തതിൽ ഇടതുമുന്നണി യോഗത്തിൽ വിമർശനം ഉന്നയിച്ച് സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്. ഏഴു മാസത്തെ പെൻഷൻ കുടിശികയാണെന്നും ഇതു പ്രചാരണത്തിൽ തിരിച്ചടിയാകുമെന്നും സിപിഐ ചൂണ്ടിക്കാട്ടി. വന്യജീവി ആക്രമണം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എൻസിപി ചൂണ്ടിക്കാണിച്ചു. കേന്ദ്ര വനം നിയമമാണ് പ്രശ്നമെന്നും ഇതു ചൂണ്ടിക്കാട്ടി പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. കേന്ദ്ര നിയമപ്രകാരം വന്യ ജീവികളെ കൊല്ലുന്നതിന് നിയന്ത്രണമുണ്ട്. സംസ്ഥാനത്തിനു ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ…

Read More

നഗരനയം യുവജനങ്ങളെയും വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണമെന്ന് മുഖ്യമന്ത്രി

കേരളത്തിന്‍റെ പുതിയ നഗരനയം യുവജനങ്ങള്‍ക്കൊപ്പം വയോജനങ്ങളെയും പരിഗണിച്ചുള്ളതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള നഗരനയം രൂപീകരിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള അർബൻ കമീഷനുമായുള്ള ചർച്ചയിലാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേരളത്തിലെ യുവജനങ്ങള്‍ക്കും വയോജനങ്ങൾക്കുമായി അന്താരാഷ്ട്ര തലത്തിലുള്ള സൗകര്യങ്ങൾ നഗരനയത്തിന്‍റെ ഭാഗമായി ഉണ്ടാവണം. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം കാരണം കേരളത്തിലെ വയോജനങ്ങൾ സ്വന്തം ആരോഗ്യ കാര്യങ്ങളെ കുറിച്ച് അറിവുള്ളവരാണ്. അതിനാൽ തന്നെ വിവിധ മേഖലകളിൽ വയോജന സൗഹൃദ പദ്ധതികൾ ഉൾക്കൊള്ളിച്ച മുന്നേറ്റം വേണം. മുഴുവൻ…

Read More

ഭരണാധികാരികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നം, മുഖ്യമന്ത്രി അത് യാഥാർത്ഥ്യമാക്കി; ശ്രീകുമാരൻ തമ്പി

ഭരണാധികാരികൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുന്നത് സ്വപ്നമാണെന്ന് സംഗീത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. മുഖ്യമന്ത്രി പിണറായി വിജയൻ അത് യാഥാർഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷവും മാധ്യമങ്ങളും എന്ത് തന്നെ പറഞ്ഞാലും രണ്ടാം തവണയും അധികാരത്തിൽ വന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. നന്മ ചെയ്യാത്ത ഒരു ഭരണാധികാരിയെ ജനങ്ങൾ വീണ്ടും തെരഞ്ഞെടുക്കില്ല. അതാണ് പിണറായി വിജയനിൽ ജനങ്ങൾ കാണുന്ന നന്മയുടെ തെളിവെന്നും നവകേരള സദസിന്റെ പ്രഭാത യോഗത്തിനിടെ ശ്രീകുമാരൻ തമ്പി പറഞ്ഞു. നവകേരള സദസ് നല്ല ആശയമാണ്….

Read More

‘കളമശേരി സംഭവം നിര്‍ഭാഗ്യകരം’; ചിലര്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി

കളമശ്ശേരയിൽ യഹോവ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം ഉണ്ടായ സംഭവം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ഫോടനത്തിന് പിന്നാലെ ചിലർ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന മൂല്യങ്ങൾ കളങ്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലത്തിൽ കേരളത്തെ കരിതേച്ച് കാണിക്കാൻ നീചശ്രമം. അതിനായി സിനിമ പുറത്തിറക്കി. വർഗീയ പ്രചരണത്തിന് നവോത്ഥാന നായകരെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാനത്തിന്റെ പ്രതീകങ്ങളെ വിട്ടുകൊടുക്കില്ലെന്ന് നിർബന്ധം ഉണ്ടാകണം. രാജ്യ ചരിത്രം പ്രത്യേക വിഭാഗത്തിന്റേതാണെന്ന് ചിത്രീകരിക്കാൻ ശ്രമം. ഇന്ന് വർഗ്ഗീയ വിദ്വേഷ…

Read More