
തലസ്ഥാനം മാറ്റണമെന്ന ആവശ്യം; ബിൽ ചോർത്തി നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ഹൈബി ഈഡൻ
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എംപി പാർലമെന്റിൽ നൽകിയ സ്വകാര്യ ബില്ലുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി എംപി. ‘ഇത്തരം ബില്ലുകൾ എം പിയുടെ അവകാശമാണ്. ഒരു ആശയത്തെ പ്രചരിപ്പിക്കാനും അത് ചർച്ചയാക്കാനുമാണ് ഈ രീതിയിലുള്ള ബില്ലുകൾ നൽകുന്നത്. അതിനപ്പുറമുള്ള ഗൗരവം ഇതിനില്ല. വിവാദങ്ങളിൽ കെട്ട് പിണഞ്ഞ് കിടക്കുന്ന സംസ്ഥന സർക്കാർ തങ്ങളുടെ മുഖം രക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രത്തിന്റെ സഹായത്തോടെ ഈ ബിൽ ചോർത്തി നൽകിയത്’ ഹൈബി ഈഡൻ ആരോപിച്ചു….