കേരള കയറ്റുമതി പ്രോത്സാഹന നയത്തിന് അംഗീകാരം , ഹൈക്കോടതി പ്ലീഡർമാർക്ക് വേതന പരിഷ്കരണം ; സുപ്രധാന തീരുമാനങ്ങളെടുത്ത് മന്ത്രിസഭാ യോഗം

കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് കേരള കയറ്റുമതി പ്രോത്സാഹന നയത്തിന് അംഗീകാരം നൽകിയത്. പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ്‌ അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്‌, ആഗോള കയറ്റുമതി രംഗത്ത്‌ കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ്‌ കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നതെന്ന് പിണറായി സർക്കാർ അറിയിച്ചു. ഇതിനൊപ്പം തന്നെ ഹൈക്കോടതി പ്ലീഡര്‍മർക്ക് വേതന പരിഷ്കരണം നടപ്പാക്കാനും കായികതാരങ്ങള്‍ക്ക്…

Read More

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ‍ഡോ.കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ‍ഡോ.കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ‌ യോ​ഗത്തിന്റെ തീരുമാനം.നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രൻസിപ്പൽ സെക്രട്ടറി എന്നതിന് പുറമേ കിഫ്ബി സി.ഇ.ഒ, കെഡിസ്ക് ചെയർമാൻ എന്നീ പദവികളും ഡോ.കെ.എം.എബ്രഹാം വഹിക്കുന്നുണ്ട്. 1982 ൽ സിവിൽ സർവീസിൽ ചേർന്ന ഡോ.കെ.എം.എബ്രഹാം ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥൻ എന്ന നിലയിൽ പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. 2017 ൽ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ കേരള ​സർക്കാരിൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. പിന്നീട് കിഫ്ബി സി.ഇ.ഒ ആയി നിയമനം…

Read More

സജി ചെറിയാൻ തിരികെ മന്ത്രിസഭയിലേക്ക്; തീരുമാനം സിപിഎം സെക്രട്ടറിയേറ്റിന്റേത്

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ, പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കും. ഈ വർഷം ജൂലൈ ആറിനാണ് സജി ചെറിയാൻ രാജിവച്ചത്. സജി ചെറിയാനെതിരായ കേസ് അവസാനിപ്പിച്ചുവെന്ന റിപ്പോർട്ട് പൊലീസ് കോടതിയിൽ നൽകിയിരുന്നു. കേസിൽ സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ…

Read More

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്ന ബില്ല്; അംഗീകാരം നൽകി മന്ത്രിസഭ

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അഞ്ചിന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൻറെ ആദ്യദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ചാൻസലറുടെ അനൂകൂല്യങ്ങളും മറ്റ് ചിലവുകളും സർവ്വകലാശാലകളുടെ തനത് ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. ഡിസംബർ അഞ്ചു മുതലാണ് കേരള നിയമസഭാ സമ്മേളനം വിളിക്കുന്നതിന് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് ഗവർണർ അനുമതിയും നൽകിയിരുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുകയാണ് ഈ സമ്മേളനത്തിലെ പ്രധാന അജണ്ട.

Read More

സംസ്ഥാനത്ത് മദ്യത്തിനും പാലിനും വില കൂടുമോ; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

സംസ്ഥാനത്ത് പാലിനും മദ്യത്തിനും വില കൂട്ടുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. പാൽ വില ലീറ്ററിന് 6 രൂപ കൂട്ടാനാണ് നീക്കം. അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ ഉണ്ടാകും. മിൽമ എട്ടു രൂപയുടെ വർധന ആവശ്യപ്പെട്ടെങ്കിലും ആറു രൂപയുടെ വർധനയാകും ഉണ്ടാവുക. അതേസമയം വില വർധനയുടെ നേട്ടം ക്ഷീര കർഷകർക്ക് കിട്ടുമോ എന്നതിൽ ഒരു ഉറപ്പും ഇല്ല. വില വർധനയുടെ നേട്ടം എല്ലായ്‌പ്പോഴും മിൽമയ്ക്ക് മാത്രമാണ് ലഭിക്കാറുള്ളതെന്ന് ക്ഷീരകർഷർ പറയുന്നുണ്ട്,.  നിലവിൽ കർഷകരിൽ നിന്ന് മിൽമ…

Read More