ബജറ്റിലെ നികുതി, ഫീസ് വർധന നാളെ മുതൽ; സംസ്ഥാനത്ത് വിവാഹമോചനക്കേസിനും ചെക്കുകേസിനും ഫീസ് കൂടും

സംസ്ഥാന ധനമന്ത്രി കെ എൻ ബാല​ഗോപാൽ ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതൽ പ്രാബല്യത്തിൽ വരും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും. സ്വയം വൈദ്യുതി ഉൽ‌പാദിപ്പിക്കുന്നവർക്കുള്ള തീരുവ യൂണിറ്റിന് 1.2 പൈസയിൽനിന്നു 15 പൈസയായി ഉയരും. ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. റബറിന്റെ താങ്ങുവില 170 രൂപയിൽനിന്നു 180 രൂപയാകും. സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും 2%…

Read More

ബജറ്റവതരണം തുടങ്ങി; സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി

അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള നാലാമത്തെ സമ്പൂർണ ബജറ്റാണിത്. കേരള വിരുദ്ധരെ നിരാശരാക്കുന്ന പുരോഗതി കൈവരിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയുടെ ബലഹീനതയിൽ ആശങ്ക തുടരുന്നു. സാമ്പത്തിക ഉപരോധത്തിലേക്ക് കേരളത്തെ കേന്ദ്രം തള്ളിവിടുന്നു. കേന്ദ്രത്തിന്റേത് ശത്രുതാ മനോഭാവമാണ്. ‘തകരില്ല കേരളം, തളരില്ല കേരളം, തകർക്കാനാവില്ല’ എന്നതായിരിക്കണം മുദ്രാവാക്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ…

Read More

അടഞ്ഞ അധ്യായമല്ല കെ റെയിൽ; സർക്കാർ മുന്നോട്ട് തന്നെയാണെന്ന് ധനമന്ത്രി

കെ റെയിലുമായി സർക്കാർ മുന്നോട്ട് തന്നെയാണെന്ന് ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിന്റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രോയുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘വന്ദേഭാരത് എക്സ്പ്രസുകൾ വന്നതോടുകൂടി സംസ്ഥാന സർക്കാരിന്റെ നിലപാടിലെ ശരി ജനങ്ങൾക്കുമാത്രമല്ല മുഖ്യധാര മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത. ട്രെയിൻ യാത്രക്കാർ വലിയ ദുരിതത്തിലാണ്. റെയിൽവേ വഴിയുള്ള ചരക്കുനീക്കവും…

Read More

ബജറ്റിൽ പ്രവാസി പുനരധിവാസത്തിന് 25 കോടി; ലോക കേരള സഭയ്ക്ക് 2.5 കോടി

സംസ്ഥാന ബജറ്റിൽ മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് 25 കോടി രൂപ വകയിരുത്തി. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് 2 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. മടങ്ങി വന്ന പ്രവാസികൾക്ക് നോർക്ക വഴി തൊഴിൽ ദിനം ലഭ്യമാക്കാൻ 5 കോടി രൂപ വകയിരുത്തി. ലോക കേരള സഭയ്ക്ക് 2.5 കോടിയും അനുവദിച്ചു. പ്രവാസികൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന നിരക്ക് നിയന്ത്രിക്കുന്നതിനായി 15 കോടി കോർപസ് ഫണ്ട് അനുവദിച്ചു. ഇക്കാര്യത്തിൽ പ്രവാസി അസോസിയേഷൻ, ആഭ്യന്തര വിദേശ എയർലൈൻ…

Read More

ശബരിമല വിമാനത്താവള പദ്ധതിക്കു 2 കോടി; ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി

ശബരിമല വിമാനത്താവള വികസനത്തിനായി ബജറ്റിൽ 2.1 കോടി രൂപ അനുവദിച്ചു. ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപയും എരുമേലി മാസ്റ്റർ പ്ലാനിനായി 10 കോടി രൂപയും വകയിരുത്തി.  ദേശീയപാത ഉൾപ്പെടെയുള്ള റോഡുകൾക്കും പാലങ്ങൾക്കും 1144 കോടി രൂപയും ജില്ലാ റോഡുകൾ‌ക്കായി 288 കോടിയും അനുവദിച്ചു. റെയില്‍വേ സുരക്ഷയ്ക്കായി 12 കോടിയും റോഡ് ഗതാഗതത്തിനായി 184 കോടിയും അനുവദിച്ചു. ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 135 കോടി രൂപയും വകയിരുത്തിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 

Read More

ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി, വാഹന നികുതി കൂട്ടി; ഒന്നിലധികം വീടുകൾക്ക് പ്രത്യേക നികുതി

സംസ്ഥാനത്ത് വാഹന നികുതി കൂട്ടി. ബൈക്കിന് 100 രൂപ കാറിന് 200 രൂപ എന്നിങ്ങനെ വാഹനസെസ് കൂടും. ഇതുവഴി ഏഴു കോടി രൂപ അധികവരുമാനം ലഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ∙ഇരുചക്രവാഹനം 50രൂപ 100 ആക്കി ∙ലൈറ്റ് മോട്ടർ വാഹനം–100 രൂപ 200 ആക്കി ∙മീഡിയം മോട്ടർ വാഹനങ്ങൾ–150രൂപ 300 രൂപയാക്കി ∙ഹെവി മോട്ടർ വാഹനം– 250 രൂപ 500 രൂപയാക്കി മോട്ടർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ 2 ശതമാനം വർധന. പുതിയ മോട്ടർ കാറുകളുടെയും സ്വകാര്യ ആവശ്യത്തിന്…

Read More

കേരളത്തിൽ ഇന്ധനവില കൂടും; പെട്രോൾ, ഡീസൽ ലീറ്ററിന് 2 രൂപ സെസ്

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

Read More

ബജറ്റില്‍ മത്സ്യബന്ധന മേഖലയില്‍ 321.33 കോടി, നോര്‍വെയെ മാതൃകയാക്കി മത്സ്യബന്ധനമേഖല വികസനം

മത്സ്യബന്ധന മേഖലയില്‍ 321.33 കോടിരൂപയുടെ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് 5 കോടിരൂപയും, കടലോര മത്സ്യ ബന്ധന പദ്ധതികള്‍ക്കായി 6.1 കോടി രൂപയും വകയിരുത്തി. മത്സ്യ ബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സമുദ്ര പദ്ധതിക്ക് വേണ്ടി 3.5 കോടിയും ബജറ്റില്‍ വകയിരുത്തി. നോര്‍വെയില്‍ നിന്നുള്ള നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സമുദ്രകൂട് കൃഷി പരീക്ഷിക്കും. കേരളത്തിലെ യോജിച്ച പ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികളുടെ പിന്തുണയോടെ ജലത്തില്‍ മുങ്ങിക്കിടക്കുന്ന മാതൃകാ കൂടുകള്‍ സ്ഥാപിക്കും. കുസാറ്റ്,…

Read More

വിഴിഞ്ഞം തുറമുഖത്തോട് ചേര്‍ന്ന് വ്യാവസായിക ഇടനാഴി; 60,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാന തുറമുഖങ്ങളുടെ മാതൃകയിലുള്ള വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് ധനമന്ത്രി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയിനര്‍ തുറമുഖമായി വിഴിഞ്ഞത്തിന് മാറാന്‍ സാധിക്കും. സമുദ്രഗതാഗതത്തിലെ 30-40 ശതമാനം ചരക്കുനീക്കം നടക്കുന്ന പാതയിലാണ് വിഴിഞ്ഞം പദ്ധതിയുള്ളത്. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുമുള്ള മേഖലയില്‍ വിപുലമായ വ്യവസായ വാണിജ്യ കേന്ദ്രം വികസിപ്പിക്കും. വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയപാത 66ലെ നാവായിക്കുളം വരെ 66 കിലോമീറ്ററും തേക്കട മുതല്‍ മങ്കലപുരം വരെ…

Read More

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ക്കായി 200 കോടിയുടെ പദ്ധതി; കെഎസ്ആര്‍ടിസിക്ക് 3376.88 കോടി

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതം വെപ്പില്‍ കേരളം അവഗണിക്കപ്പെടുമ്പോഴും കേരളത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിലും ഉല്പാദനമേഖലയിലും സാമൂഹ്യ സുരക്ഷാ മേഖലയിലും ഉള്ള ചിലവുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു മുടക്കവും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും പരിഷ്‌കരിച്ചിട്ടുണ്ട്. 2020 ല്‍ ശമ്പളവും പെന്‍ഷനും നല്‍കാനായി വേണ്ടി വന്നത് 46,750 കോടി രൂപയായിരുന്നെങ്കില്‍ 2021-22 ല്‍ എത്തിയപ്പോള്‍ അത് 71,391 കോടിരൂപയായി ഉയര്‍ന്നു. ഇതിലൂടെ മാത്രം 24,000 കോടി രൂപയുടെ അധിക ഉത്തരവാദിത്വം…

Read More