
ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് കിക്കോഫ്; ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിൽ
ഐഎസ്എൽ പത്താം സീസണിന് സെപ്റ്റംബർ 21ന് കിക്ക് ഓഫ്. കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്‌സിയും തമ്മിലാണ് ആദ്യ മത്സരം. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജെഎൽഎൻ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഐഎസ്എൽ 2023-24 സീസണിലെ സമ്പൂർണ്ണ ഫിക്ചർ ലിസ്റ്റ് ഈ ആഴ്ച അവസാനത്തോടെ പ്രഖ്യാപിക്കും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന് മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31-നാണ് അവസാനിച്ചത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ക്ലബ്ബുകളും മികച്ച താരങ്ങളെ തന്നെയാണ് അവരുടെ…