പഞ്ചാബിനെ തളച്ച് കേരളാ ബ്ലാസ്റ്റേഴ്സ്; ഇത് സീസണിലെ ആറാം ജയം
ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്.സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മഞ്ഞപ്പടയുടെ ജയം. മത്സരത്തിന്‍റെ 51ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ ദിമിത്രിയോസ് ഡയമന്‍റകോസാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. മികച്ച മാർജിനിൽ ജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഗോവയെ മറികടന്ന് പോയന്‍റ് പട്ടികയിൽ ഒന്നാമതെത്താമായിരുന്നു. നിലവിൽ ഇരുവർക്കും 20 പോയന്‍റാണെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗോവയാണ് ഒന്നാമത്. പരിക്കുകാരണം സൂപ്പർതാരം അഡ്രിയാൻ ലൂണ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. 49ആം മിനിറ്റിൽ ബോക്സിനുള്ളിൽ മുഹമ്മദ് എയ്മനെ ഫൗൾ ചെയ്തതിനാണ്…