ഐഎസ്എല്ലിൽ ഈസ്റ്റ് ബംഗാളിന് ജയം; കേരള ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. മലയാളി താരം വിഷ്ണു, ഹിജാസി മെഹര്‍ എന്നിവരുടെ ഗോളുകളാണ് ഈസ്റ്റ് ബംഗാളിന് വിജയം സമ്മാനിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സിനായി ഡാനിഷ് ആണ് ഗോള്‍ നേടിയത്. പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാള്‍ 17 പോയിന്റുമായി 11ആം സ്ഥാനത്താണ്. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ക്ക് തന്നെയായിരുന്നു മുന്‍തൂക്കം. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും അവര്‍ തന്നെ….

Read More

ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റാഴ്സ് ഇന്നിറങ്ങും ; എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ഐഎസ്എല്ലിൽ ജയം തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. ഐഎസ്എൽ രണ്ടാം പാദത്തിൽ തിരിച്ചുവരവിന്റെ പാതയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. അവസാന നാല് കളിയിൽ മൂന്നിലും ജയിച്ച കൊമ്പൻന്മാരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ വീണ്ടും സജീവമാണ്. കഴിഞ്ഞ കളിയിൽ ഒഡീഷക്കെതിരെ പിന്നിൽ പൊരുതിക്കയറിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ജയം. 95ആം മിനിറ്റിലെ ഗോളിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു കൊമ്പൻന്മാർ ജയിച്ചുകയറിയത്. മുന്നേറ്റ നിരയുടെ മിന്നും ഫോം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ…

Read More

മിഖായേൽ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ് ; പുതിയ പരിശീലകൻ ഉടൻ എത്തും

കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ക്ലബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് സ്വീഡിഷ് കോച്ചിന്റേയും സഹ പരിശീലകരുടേയും സ്ഥാനം തെറിച്ചത്. ഇത്തവണ ഐഎസ്എല്ലിൽ 12 കളികളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയും സഹിതം 11 പോയന്റുമായി 10ആം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ബെംഗളൂരു എഫ്.സിക്കും മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനുമെതിരായ അവസാനം നടന്ന രണ്ടുമാച്ചിലും ടീം തോറ്റിരുന്നു. ബെംഗളൂരുവിനെതിരായ തോൽവിക്ക് പിന്നാലെ ക്ലബിനെതിരെ ആരാധക കൂട്ടമാണ് മഞ്ഞപ്പട പരസ്യമായി രംഗത്തെത്തിയിരുന്നു….

Read More

ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്ന് രക്ഷിച്ച് നോവ സദൂയി: നോർത്ത് ഈസ്റ്റിനെതിരെ സമനില

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരമാണ് 1-1ന് സമനിലയിൽ അവസാനിച്ചത്. ബ്ലാസ്റ്റേഴ്സിനായി നോവ സദൂയിയാണ് ഗോൾ നേടിയത്. നാലു പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ അഞ്ചാമതാണ്. ഈസ്റ്റ് ബംഗാളിനെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങിയത്. തുടക്കത്തിൽ നോർത്ത് ഈസ്റ്റ് നിറഞ്ഞു കളിച്ചത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. എന്നാൽ 15 മിനിറ്റിന്റെ അനിശ്ചിതത്വത്തിനൊടുവിൽ ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരിച്ചെത്തി. സദൂയിയും ജീസസ് ഹിമെനെയുമാണ് മുന്നേറ്റങ്ങളിൽമുന്നിൽനിന്നത്. എന്നാൽ…

Read More

സീസണിൽ ഇങ്ങനെ തുടങ്ങാനല്ല ആഗ്രഹിച്ചത്! ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വിയില്‍ പ്രതികരണവുമായി സ്റ്റാറേ

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം അവസാനിച്ചത് പരാജയത്തിലാണ്. പഞ്ചാബ് എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോൽവിക്ക് വഴങ്ങിയത്. പഞ്ചാബ് മൂന്ന് പോയിന്റ് സ്വന്തമാക്കുന്നത് ഇഞ്ചുറി സമയത്തെ ഗോളിലാണ്. ലൂക്ക് മാജ്സെന്‍, ഫിലിപ്പ് എന്നിവരാണ് പഞ്ചാബിനായി വല കുലിക്കിയത്. അതേസമയം, ജിസസ് ജിമിനസാണ് ബ്ലാസ്റ്റേഴ്സിന്റെ ഏകഗോള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പരിശീലകൻ മൈക്കല്‍ സ്റ്റാറേ. ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ മൈക്കല്‍ സ്റ്റാറേ ഒട്ടും ഹാപ്പിയല്ല. ആദ്യ മത്സരത്തിലെ തോല്‍വി ഒട്ടും…

Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് വെള്ളിയാഴ്ച കിക്കോഫ്; ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്.സി.യെ നേരിടും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പതിനൊന്നാം സീസണിന് നാളെ കൊടിയേറ്റം. പതിനൊന്നാം എഡിഷനിലേക്ക് കടക്കുമ്പോള്‍ 13 ടീമുകള്‍ മത്സരരംഗത്തുണ്ട്. ഐ ലീഗില്‍നിന്ന് സ്ഥാനക്കയറ്റം നേടിയെത്തിയ മുഹമ്മദന്‍സാണ് പുതിയ ടീം. നിലവിലെ ചാമ്പ്യന്മാര്‍ മുംബൈ സിറ്റി എഫ്.സി.യാണ്. പതിനൊന്നാം സീസണിലെ ആദ്യമത്സരത്തില്‍, നേർക്കുനേർ മുംബൈ സിറ്റിയും മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സുമാണ്. കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളാണ് ഇരുവരും. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി 7.30-നാണ് കിക്കോഫ്. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ ആ​ദ്യ കളി 15 ഞായറാഴ്ച്ചയാണ്. കൊച്ചിയില്‍ പഞ്ചാബ് എഫ്.സി.ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ…

Read More

ഐഎസ്എല്‍; ടീം അംഗങ്ങളെ ഔദ്യോഗികമായി അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്!

ഐഎസ്എല്‍ പതിനൊന്നാം സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ ഔദ്യോഗികമായി അവതരിപ്പിച്ചു. കൊച്ചിയിലെത്തിയ ബ്ലാസ്റ്റേഴ്സ് ടീമിന് വമ്പൻ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. കേരളത്തനിമയില്‍ കസവ് മുണ്ടുടുത്താണ് താരങ്ങളും പരിശീലകരുമെത്തിയത്. പുതിയ പരിശീലകന്‍ മൈക്കിള്‍ സ്റ്റാറേയ്ക്ക് കീഴില്‍ മഞ്ഞപ്പട മികച്ച തുടക്കമാണ് ആഗ്രഹിക്കുന്നത്. ഇന്നലെ രാത്രി കൊച്ചി ലുലു മാളില്‍ നടന്ന ടീം അവതരണച്ചടങ്ങില്‍ ലൂണ ഒഴികെയുള്ള 25 താരങ്ങളും പുതിയ കോച്ച് മികേല്‍ സ്റ്റാറെയും സപ്പോര്‍ട്ട് സ്റ്റാഫും പങ്കെടുത്തു. ക്ലബ്ബിനോടുള്ള ആരാധകരുടെ അടങ്ങാത്ത ആവേശവും സ്നേഹവും നേരിട്ട് കാണുന്നത്…

Read More

ബെലോട്ടെല്ലിയെ വേണ്ടന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; കാരണമിതാണ്

മരിയോ ബെലോട്ടെല്ലിയെ വേണ്ടെന്നു വച്ച് ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സ്. മുന്‍ ഇറ്റാലിയന്‍ സ്‌ട്രൈക്കറും മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ താരവുമായിരുന്ന മരിയോ ബെലോട്ടെല്ലിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചത്. തുര്‍ക്കി ക്ലബായ അഡന ഡെമിര്‍സ്‌പോറിലായിരുന്നു താരം കളിച്ചത്. ഒരു സീസണ്‍ മാത്രം കളിച്ച് ബെലോട്ടെല്ലി ടീമിന്റെ വിട്ടുപോവുകയായിരുന്നു. ഇതോടെ ബെലോട്ടെല്ലി നിലവില്‍ ഒരു ടീമിലും കളിക്കുന്നില്ല. നിലവിൽ ഫ്രീ ഏജന്റായി നില്‍ക്കുന്ന താരം പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനുള്ള ആലോചനയിലാണ്. ഇന്ത്യയിലേക്ക് വന്ന് ഒരു ഇന്ത്യന്‍ ക്ലബില്‍…

Read More

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ആശാൻ; 17 വർഷത്തെ അനുഭവസമ്പത്തുമായി മിക്കേൽ സ്റ്റാറേ

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായി സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയെ നിയമിച്ചു. പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുണ്ട് സ്റ്റാറേയ്ക്ക്. പല പ്രമുഖ ഫുട്ബാൾ ലീഗുകളിലും പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റാറേ രണ്ട് വർഷത്തേക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്, അതായത് 2026 വരെ. സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെയാണ് സ്റ്റാറേ പരിശീലകനാകുന്നത്. 2009ൽ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി. നാനൂറോളം മത്സര സമ്പത്തുള്ള സ്റ്റാറേ ചൈന, സ്വീഡൻ, നോർവേ, അമേരിക്ക, തായ്‌ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്,…

Read More

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച്

ഇന്ത്യന്‍ സൂപ്പർ ലീഗ് (ഐഎസ്എല്‍) ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച്. ക്ലബ് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പരസ്പര ധാരണയോടെയാണ് തീരുമാനമെന്നാണ് ക്ലബ് നല്‍കുന്ന വിശദീകരണം.2021ൽ ക്ലബിനൊപ്പം ചേർന്ന ഇവാൻ വുക്കോമനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടർച്ചയായി മൂന്നു തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. 2021 -22 സീസണിൽ ക്ലബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിന്റ്,…

Read More