‘ഈ വീരാരാധനയൊക്കെ എത്ര ദിവസം ഉണ്ടാവും?’, മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിലേക്ക് ആരെങ്കിലും പോകുമോ?; സന്ദീപ് വാര്യരോട് അതൃപ്തി പ്രകടിപ്പിച്ച് കെ. സുരേന്ദ്രൻ

ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്ക് പാർട്ടിയിൽനിന്ന് അപമാനം നേരിട്ടെന്നതടക്കമുള്ള സന്ദീപിന്റെ വാക്കുകളിൽ സുരേന്ദ്രൻ അതൃപ്തി പ്രകടിപ്പിച്ചു. കാത്തിരുന്ന് കാണാം എന്നായിരുന്നു ഇതേക്കുറിച്ച് കെ.സുരേന്ദ്രൻ പ്രതികരിച്ചത്. നേതൃത്വത്തിനെതിരായ വിമർശനത്തിൽ സന്ദീപിനെതിരെ ധൃതിവെച്ച് നടപടിയില്ലെന്ന് കെ. സുരേന്ദ്രൻ വ്യക്തമാക്കി. കാത്തിരുന്ന് കാണൂ എന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ വിവാദം പാർട്ടിക്ക് തിരിച്ചടിയാകില്ലെന്നും പറഞ്ഞു. വീട്ടിലെ മരണകാര്യങ്ങൾ വരെ മാധ്യമങ്ങളിലൂടെ പുറത്തുപറയുന്നു….

Read More

‘ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല’; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെ തള്ളിപ്പറഞ്ഞ് പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്. ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല. ദല്ലാളുമാര്‍ പറയുന്നത് ഒരിക്കലും വിശ്വസിക്കാനാവില്ല. ഇത്തരം കളങ്കിത കൂട്ടുകെട്ട് പൊതുപ്രവര്‍ത്തകര്‍ക്ക് ഭൂഷണമല്ലെന്നും പി രഘുനാഥ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു. വിവാദങ്ങള്‍ കോണ്‍ഗ്രസ്സിന് വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ചതാണോയെന്ന് പരിശോധിക്കണം. ബിജെപിയില്‍ മറ്റ് പാര്‍ട്ടിക്കാര്‍ ചേരുന്നത് കഴിഞ്ഞ 10 വര്‍ഷത്തെ നരേന്ദ്ര മോദിജിയുടെ നേതൃത്വവും ഭരണമികവും കണ്ട് അതില്‍ ആകൃഷ്ടരായതുകൊണ്ടാണ്. കേരളത്തിലെ മോദിജി തരംഗം ചര്‍ച്ചയാക്കാതിരിക്കാനുള്ള ഗൂഢ…

Read More

വിവാദയാത്രയായി കെ സുരേന്ദ്രന്റെ കേരള പദയാത്ര

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ ഔദ്യോഗിക ഗാനത്തിലെ വിവാദ വരികൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരകുന്നത്. പദയാത്ര അവലോകന യോഗത്തിൽ വിഡിയോ തയാറാക്കിയ ഐ ടി സെല്ലിനെതിരെയാണ് രൂക്ഷ വിമർശനം ഉയർന്നിരിക്കുന്നത്. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വിഡിയോയിലെ ഗാനത്തിലെ വരികളിലുള്ളത്. ഇതോടൊപ്പം തന്നെ പദയാത്രയുടെ ഭാഗമായി കോഴിക്കോട്ടെ പരിപാടിയുടെ പട്ടികയിലാണ് മറ്റൊരു വിവാദ പരാമർശമുള്ളത്. ‘ഉച്ചഭക്ഷണം എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്’ എന്ന പരാമർശമാണ്…

Read More