
വയനാട്ടിൽ കൂടുതൽ ആളുകളുടെ വായ്പ എഴുതിത്തള്ളും; ഈ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ്
വയനാട്ടിൽ ദുരന്തബാധിതരായ കൂടുതൽ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എംകെ കണ്ണൻ. ചൂരൽമല ബ്രാഞ്ചിൽ നിന്ന് ആകെ നൽകിയ വായ്പ 55 ലക്ഷമാണ്. അതിൽ ഒരു ഭാഗമാണ് ഇപ്പോൾ എഴുതിത്തള്ളിയത്. തുടർ പരിശോധന നടത്തി ആവശ്യമെങ്കിൽ കൂടുതൽ പേരുടെ വായ്പ എഴുതിത്തള്ളുമെന്നും എംകെ കണ്ണൻ പറഞ്ഞു. കേരള ബാങ്കിന്റെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണം എന്നും എംകെ കണ്ണൻ ഒരു മാധ്യമത്തോട് പറഞ്ഞു. കോർപ്പറേറ്റുകളുടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളുന്നത്. സമാനതകളില്ലാത്ത ദുരന്തത്തിൽ…