
ഇന്ധന സെസിൽ പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള സസ്‌പെൻഡ് ചെയ്തു, സഭ പിരിഞ്ഞു
ഇന്ധനസെസ് ഏർപ്പെടുത്തിയതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നികുതി വർധനയിൽ പ്രതിഷേധിച്ച് എംഎൽഎ ഹോസ്റ്റലിൽനിന്ന് കാൽനടയായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലേക്കെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും യുഡിഎഫ് നേതാക്കളും പ്രതിഷേധത്തിനു നേതൃത്വം നൽകി. കേരളത്തിന്റെ ചരിത്രത്തിൽ ഇല്ലാത്ത രീതിയിലുള്ള നികുതി വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം സഹകരിക്കാത്തത് നിർഭാഗ്യകരമാണെന്ന് സ്പീക്കർ പറഞ്ഞു. ചോദ്യോത്തരവേള സസ്‌പെൻഡ് ചെയ്തു. നിയമസഭാ സമ്മേളനം ഇന്ന് ഇടക്കാലത്തേക്ക് പിരിഞ്ഞു. ജനങ്ങളോട് സർക്കാരിനു പുച്ഛമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു. ജനങ്ങൾ പ്രയാസപ്പെടുമ്പോഴാണ് നാലായിരം കോടിയുടെ…