ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ; വയനാട്ടിലേത് സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി

വയനാട്, വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന സാഹചര്യമാണുണ്ടായത്. രാജ്യത്തിന്നു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തില്‍പ്പെടുന്ന ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെടുകയും 47 വ്യക്തികളെ കാണാതാകുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. 145 വീടുകള്‍ പൂര്‍ണമായും 170 എണ്ണം ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. 183 വീടുകള്‍ ഒഴുകിപ്പോയി….

Read More

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും; ജൂലൈ 11 ന് അവസാനിപ്പിക്കാൻ തീരുമാനം

സംസ്ഥാന നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും. കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ജൂലൈ 11 ന് സമ്മേളനം അവസാനിക്കും. നേരത്തെ ജൂലൈ 25 വരെ സഭ സമ്മേളിക്കാനായിരുന്നു തീരുമാനം. നടപടിക്രമങ്ങൾ ജൂലൈ 11 നുള്ളിൽ തന്നെ തീരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ധനാഭ്യർത്ഥനകളും ബില്ലുകളും ജൂലൈ 11 ന് മുൻപ് അവതരിപ്പിക്കാനാവുന്ന സാഹചര്യത്തിലാണ് ഇന്ന് ചേർന്ന കാര്യോപദേശക സമിതി യോഗം സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. ജൂൺ 10 നാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.

Read More

ടിപി വധക്കേസ്; കെകെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി, പ്രതികൾക്ക് ശിക്ഷഇളവിന് നീക്കമില്ലെന്ന് സ്പീക്കർ

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷ വെട്ടിക്കുറച്ച് വിട്ടയാക്കാനുള്ള നീക്കത്തിനെതിരെ കെകെരമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. പ്രതികൾക്ക് ശിക്ഷ ഇളവ് നല്കാൻ നീക്കം ഇല്ലെന്നു സർക്കാർ അറിയിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കി. സബ് മിഷൻ ആയി ഉന്നയിക്കാം എന്ന് സ്പീക്കർ അറിയിച്ചു. ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം നടക്കുന്നു എന്ന് ആക്ഷേപിച്ചാണ് നോട്ടീസ്, അങ്ങനെ ഒരു നീക്കം ഇല്ലാത്തതിനാൽ നോട്ടീസ് തള്ളുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കിയത്.. പ്രതിപക്ഷം ശക്തമായി എതിർപ്പ് ഉന്നയിച്ചു. ഇളവ് നൽകാനുള്ള നീക്കത്തിന്…

Read More

നിയമസഭയിൽ മന്ത്രിമാരുടെ സീറ്റുകളിൽ മാറ്റം; രണ്ടാമനായി ബാലഗോപാൽ; ഒ.ആർ.കേളുവിനു ഇരിപ്പിടം രണ്ടാം നിരയിൽ

സംസ്ഥാനത്ത് നിയമസഭയിൽ മന്ത്രിമാരുടെ സീറ്റുകളിൽ മാറ്റം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ സഭയിൽ രണ്ടാമനായി മുഖ്യമന്ത്രി പിണറായി വിജയനരികിലെത്തി. കെ.രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് പോയപ്പോൾ ഒഴിഞ്ഞ കസേരയാണ് ബാലഗോപാലിന് ലഭിച്ചത്. റവന്യു മന്ത്രി കെ.രാജനാണ് മൂന്നാമത്തെ ഇരിപ്പിടം. രാധാകൃഷ്ണനു പകരം മന്ത്രിയായെത്തിയ ഒ.ആർ.കേളുവിനു ഇരിപ്പിടം രണ്ടാം നിരയിലാണ്.

Read More

ക്ഷേമ പെൻഷൻ കുടിശികയിൽ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

ക്ഷേമ പെൻഷൻ കുടിശികയിൽ സംസ്ഥാന സർക്കാറിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം. ക്ഷേമപെൻഷൻ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും അടിയന്തര പ്രമേ‍യത്തിന് അവതരണാനുമതി തേടിയ പി സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ക്ഷേമപെൻഷൻ കൃത്യമായി നൽകുമെന്ന വാഗ്ദാനം സർക്കാർ പാലിക്കുന്നില്ല. ഇത് കാരണം സംസ്ഥാനത്ത് ആത്മഹത്യ ഉണ്ടാകുന്നുവെന്നും പറഞ്ഞ വിഷ്ണുനാഥ് യു ഡി എഫ് കാലത്ത് ക്ഷേമ പെൻഷൻ കുടിശിക തീർത്തതിന്‍റെ രേഖകൾ ഹാജരാക്കാൻ ധനമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. ക്ഷേമ പെൻഷൻ കുടിശികയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് പ്ലക്കാർഡുമായാണ് നിയമസഭയിലെത്തിയത്….

Read More

“ഗവർണർ വരുന്നത് കണ്ടു, വാണംവിട്ട പോലെ പോകുന്നതും കണ്ടു”; പി.കെ കുഞ്ഞാലിക്കുട്ടി

നിയമസഭയിൽ എല്ലാം ചടങ്ങായി മാത്രം നടക്കുന്ന അവസ്ഥയാണെന്ന പ്രതികരണവുമായി പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഗവർണർ വരുന്നതും കണ്ടു, അതേപോലെ തിരിച്ചു പോകുന്നതും കണ്ടു. ഗവർണർ നിയമസഭയെ കൊഞ്ഞനം കുത്തികാണിക്കുകയാണെന്നും വല്ലാത്തൊരു സംഭവമാണ് നിയമസഭയിൽ ഉണ്ടായതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കൂടാതെ നയപ്രഖ്യാപനം പ്രസംഗം ഒരു മിനിറ്റിൽ ഒതുക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രം​ഗത്ത് വന്നിരുന്നു. ഗവർണറുടേത് നിയമസഭയോടും ഭരണഘടനയോടുമുള്ള അവഹേളനമാണെന്നും പ്രതിപക്ഷം ശക്തമായി…

Read More

സോളാര്‍ വിവാദം; സഭ നിർത്തിവച്ച് ഒരുമണിക്കു ചർച്ച നടത്തും; ഗൂഢാലോചന നടന്നുവെന്ന രേഖ സര്‍ക്കാരിന്റെ പക്കലില്ലെന്ന് മുഖ്യമന്ത്രി

സോളാർ ഗൂ‍ഢാലോചനയിൽ ചർച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് അനുമതി. അടിയന്തര പ്രമേയ നോട്ടിസിൽ സഭ നിർത്തിവച്ച് ഒരുമണിക്കു ചർച്ച നടത്തും. അതിജീവിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗീക പീഡന പരാതി ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേര്‍ത്തതാണെന്നുമുള്ള സിബിഐ കണ്ടെത്തല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തു നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതിജീവിതയുടെ ആവശ്യപ്രകാരം സിബിഐയെ അന്വേഷണം ഏൽപ്പിച്ചത് സർക്കാരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് ഔദ്യോഗികമല്ലാത്തതിനാൽ അഭിപ്രായം പറയാനാവില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍…

Read More

നിയമസഭ കയ്യാങ്കളി കേസ്; കോൺഗ്രസ് മുൻ എം എൽ എമാരെക്കൂടി പ്രതി ചേർക്കും

നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോൺഗ്രസ് എം എൽ എമാരെക്കൂടി പ്രതിചേർക്കും. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെയാണ് പ്രതി ചേർക്കുക. കേസിൽ ഇരുവരെയും പ്രതി ചേർത്ത ശേഷം ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. മുൻ വനിതാ എം എൽ എ ജമീല പ്രകാശിനെ അന്യായമായി തടഞ്ഞുവച്ച കയ്യേറ്റം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും പ്രതി ചേർക്കുക. ഇതേവരെ ഇടതു നേതാക്കൾ മാത്രമുണ്ടായിരുന്ന കേസിലാണ് കോൺഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കുന്നത്. 2015…

Read More

നിയമസഭാ കയ്യാങ്കാളി കേസിൽ തുടരന്വേഷണത്തിന് ഉപാധികളോടെ അനുമതി; രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം.

നിയമഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ് ഉണ്ടായത്. രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. കേസിന്റെ എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കി വിചാരണ തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതായി തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തന്നെ കോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് പുതിയ ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അന്ന് കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചിരുന്നില്ലെന്നും , കൂടുതൽ വസ്തുതകൾ കണ്ടെത്തേണ്ടതുണ്ട് എന്നുമാണ് പൊലീസ് കോടതി അറിയിച്ചത്. ഈ…

Read More

സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം

നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീറിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കറുടെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാർ സത്യാഗ്രഹം തുടങ്ങി. ഇവരെ തടയാൻ വാച്ച് ആന്റ് വാർഡ് എത്തിയതോടെ ബഹളമായി. സ്പീക്കർക്ക് എതിരെ പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി. പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമർശിച്ചു. സ്പീക്കർ അപമാനമാണെന്നും ഇവർ കുറ്റപ്പെടുത്തി. സ്പീക്കർ ഇതുവരെയും ഓഫീസിലേക്ക് വന്നിട്ടില്ല. അതിനിടെ വാച്ച് ആന്റ് വാർഡ് തിരുവഞ്ചൂർ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്തെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം എൽ എമാരും…

Read More