കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തെ പ്രശംസിച്ച് ലോക്സഭാ സ്പീക്കറുടെ പ്രശംസ

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തെ പ്രശംസിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള. പുസ്തകോത്സവത്തിന് ആശംസയറിച്ചുകൊണ്ടുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുസ്തകോത്സവങ്ങൾ സാഹിത്യത്തെ ആഘോഷിക്കുകയും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും സമൂഹങ്ങളെ തമ്മിൽ ബന്ധിപ്പിക്കുകയും വായന വളർത്തുകയും ചെയ്യുന്നുവെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. പുസ്തകോത്സവം നടത്താൻ കേരള നിയമസഭയുടെ ഭാഗത്തുനിന്നുണ്ടായ ശ്രമം പ്രശംസനീയമാണ്. ഇത്തരം പരിപാടികൾ യുവതലമുറയിൽ വായനയ്ക്കും വിമർശനാത്മക ചിന്തയ്ക്കുമുള്ള അഭിനിവേശം ജ്വലിപ്പിക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ രംഗങ്ങളെ സമ്പന്നമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘പൊതുപ്രവർത്തകർ, എഴുത്തുകാർ, ഗവേഷകർ,…

Read More