“ഹലോ ഗയ്സ്….” ; വ്യത്യസ്ഥ പോസ്റ്റുമായി കേരള നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ

വ്യത്യസ്തമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോയാണ് സ്പീക്കർ അദ്ദേഹത്തിൻറെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ന്യൂജനറേഷൻ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് എന്നാണ് വിലയിരുത്തൽ. ജനുവരി 7 മുതൽ 13 വരെ നടക്കുന്ന നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടും, യാതൊരു നിയന്ത്രണവും കൂടാതെ നിയമസഭയുടെ അകത്തളങ്ങളിലേയ്ക്ക് ആളുകൾക്ക് കയറാം എന്ന പ്രഖ്യാപനവുമായാണ് നിയമസഭാ…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്ത്രീകളെ ബാധിക്കുന്ന വിഷയം പിന്നെ എവിടെ ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്‌

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമസഭയിൽ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി പ്രതിപക്ഷം. സ്ത്രീവിരുദ്ധ സർക്കാർ ആണ് ഇപ്പോൾ ഭരിക്കുന്നതെന്നും ഈ വിഷയം ചർച്ച ചെയ്യാത്തത് കേരള നിയമസഭയ്ക്ക് അപമാനമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. സ്ത്രീകളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യില്ല എന്ന് പറയുന്നത് സർക്കാരിന് തന്നെ നാണക്കേടാണെന്നും അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചത് ഞെട്ടൽ ഉളവാക്കുന്ന കാര്യമാണെന്നും സതീശൻ പറഞ്ഞു. കേരള നിയമസഭ കൗരവ സഭയായി മാറുകയാണ്. ലൈംഗിക കുറ്റകൃത്യങ്ങളെ മന്ത്രിയും ഉദ്യോഗസ്ഥരും ഒളിച്ചുവെക്കുകയാണ്….

Read More

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ‘ജനാധിപത്യവിരുദ്ധ പരിഷ്‌കരണം’, പ്രമേയം പാസാക്കി നിയമസഭ

കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളാ നിയമസഭ. മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നിയമസഭകളുടെ കാലവാധി വെട്ടിച്ചുരുക്കുന്നതിനുള്ള നിർദേശമാണ് ഉന്നതതല സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ പാർലമെന്റിന്റെ കാലാവധിയോടും തിരഞ്ഞെടുപ്പിനോടും ചേർന്നുനിൽക്കുന്ന വിധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി ഇത്തരത്തിൽ വെട്ടിച്ചുരുക്കാമെന്നും നിർദേശമുണ്ട്. ഈ നടപടി സംസ്ഥാന സർക്കാരുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള…

Read More

‘ഞാനൊന്ന് പൂർത്തിയാക്കിക്കോട്ടെ, ഇന്നലത്തെ പ്രസംഗത്തിന്റെ പാതിഭാഗവും അങ്ങയുടെ യെസ് ആണ്’; സപീക്കറോട് വി.ഡി. സതീശൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജസ്റ്റിസ് ഹേമ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ അത് സർക്കാരിന്റേതായെന്നും പിന്നീട് സർക്കാരാണ് അതിൽ തീരുമാനം എടുക്കേണ്ടതെന്നും വി.ഡി. സതീശൻ പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ മാർഗനിർദേശം അനുസരിച്ച് പുറത്തുവിടണമെന്നാണ് പറഞ്ഞത്. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നാണ് മാർഗനിർദേശം. രാജ്യത്ത് ഒരു ലൈംഗിക അതിക്രമത്തിലും ഇരയുടെ ഐഡന്റിറ്റി പുറത്തുവിടില്ല. നാലര…

Read More

ഡിഎംകെ യുടെ ഷാൾ അണിഞ്ഞ് സഭയിലെത്തി അൻവർ; പ്രതിപക്ഷ നിരയോട് ചേർന്ന് നാലാം നിരയിൽ ഇരിപ്പിടം

സർക്കാരിൽ നിന്നും നീതി ലഭിക്കില്ലെന്ന് മനസിലായപ്പോഴാണ് ഗവർണറെ കണ്ടതെന്ന് പി.വി അൻവർ എംഎൽഎ. എസ്‌ഐടി അന്വേഷണം സത്യസന്ധമല്ലെന്നും ഡിജിപി നല്ല തീരുമാനമെടുക്കുന്നയാളാണെങ്കിലും അതിന് താഴെയുള്ള ഉദ്യോഗസ്ഥർ എഡിജിപിയുടെ ആളുകളാണെന്നും അൻവർ പറഞ്ഞു. നിയമസഭയിലേക്ക് പോകുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഉന്നയിച്ച സ്വർണക്കടത്തിൽ ആരുടെയും മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്യണമെന്ന റിപ്പോർട്ട് പൂഴ്ത്തി. പൂരംകലക്കലിലാണ് അജിത് കുമാറിനെ മാറ്റിയതെന്നും അൻവർ ചൂണ്ടിക്കാട്ടി. താൻ പറയുന്നതിൽ കളവില്ല. കാര്യങ്ങളെല്ലാം ഗവർണറെ ധരിപ്പിച്ചു. ഗവർണർക്ക്…

Read More

നിയമസഭയിലെ പ്രതിഷേധം; നാല് പ്രതിപക്ഷ അംഗങ്ങള്‍ക്ക് താക്കീത്

നിയമസഭയിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിൽ നാല് പ്രതിപക്ഷ എം.എൽ.എമാർക്ക് താക്കീത്. മാത്യു കുഴല്‍നാടന്‍, ഐ.സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണ് സ്പീക്കർ താക്കീത് ചെയ്തത്. മന്ത്രി എം.ബി.രാജേഷാണ് നടപടി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവം കടുത്ത അച്ചടക്ക ലംഘനമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. എ.ഡി.ജി.പി-ആർ.എസ്.എസ് ബന്ധത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് അനുമതി ലഭിച്ചു. ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിവരെയാകും അടിയന്തര പ്രമേയത്തിന്മേലുള്ള…

Read More

‘എന്നോട് മറ്റേ വർത്തമാനം പറയരുത്, അതൊക്കെ നിന്റെ കൈയിൽ വച്ചാൽ മതി”; നിയമസഭയിൽ വി ജോയി

നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം സ്പീക്കർക്ക് നേരെ കടുത്ത വിമർശനങ്ങലുമായാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ ചോദിച്ചതാണ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. മാത്യു കുഴൽനാടൻ ഡയസിന് മുന്നിൽ നിന്ന് മാറാതെ വന്നപ്പോഴായിരുന്നു സ്പീക്കർ എ.എൻ ഷംസീർ ഈ ചോദ്യം ഉയർത്തിയത്. തുടർന്ന് സ്പീക്കറുടെ പക്വതയില്ലായ്മ കൊണ്ടാണ് ആ ചോദ്യം ചോദിച്ചതെന്ന് വി.ഡി സതീശൻ മറുപടി നൽകി. ഒരു സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിക്കുകയായിരുന്നു.ഇതിനിടയിൽ വർക്കല എംഎൽഎയും സിപിഎം…

Read More

നിയമസഭയിൽ നാടകീയ രംഗങ്ങൾ; സഭ പിരിഞ്ഞു, സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധം; അടിയന്തരപ്രമേയ ചർച്ച ഇന്നില്ല

കേരള നിയമസഭയിൽ അത്യസാധാരണമായ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു. ഇതോടെ അടിയന്തര പ്രമേയ ചർച്ചയും ഇന്ന് നടക്കില്ല. അതി രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ ആരോപണങ്ങളുന്നയിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിളിച്ചു. മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണ്. ജനം എന്താണ് ചിന്തിക്കുന്നത് എന്ന് മുഖ്യമന്ത്രിക്ക് അറിയില്ല. അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ…

Read More

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം, ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. സ്വർണക്കടത്ത് പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന ദേശീയ മാധ്യമ വാർത്ത സംസ്ഥാനത്തിന് അപമാനകരമായ സാഹചര്യം സൃഷ്ടിച്ചുവെന്ന് പ്രതിപക്ഷം നോട്ടീസിൽ പറഞ്ഞു. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകി സണ്ണി ജോസഫ് എംഎൽഎയാണ് നോട്ടീസ് നൽകിയത്. വിഷയം ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ചെയ്യാനാണ് തീരുമാനം. പതിനഞ്ചാം കേരള നിയമസഭയിലെ പന്ത്രണ്ടാം സമ്മേളനത്തിലെ ആദ്യ അടിയന്തര പ്രമേയ…

Read More

സഭയിൽ പി.വി അൻവർ ആവശ്യപ്പെടുന്ന ഇരിപ്പിടം നൽകാനാകില്ലെന്ന് സ്പീക്കർ

നിയമസഭയിൽ അൻവർ ആവശ്യപ്പെടുന്ന ഇരിപ്പിടം നൽകാൻ ആകില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഇതറിയിച്ച് സ്പീക്കർ അൻവറിന് കത്തു നൽകി. പ്രതിപക്ഷ നിരയിൽ പിൻഭാഗത്തായാണ് അൻവറിന് സീറ്റ് അനുവദിച്ചിട്ടുള്ളത്. എന്നാൽ അവിടെ ഇരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് അൻവർ സ്വീകരിച്ചത്.

Read More