നികുതി വർധനയ്ക്കെതിരെ പ്രക്ഷോഭം; കെനിയയിൽ പാർലമെന്‍റിന് ജനക്കൂട്ടം തീയിട്ടു

കലാപം രൂക്ഷമായ കെനിയയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി വിദേശകാര്യ മന്ത്രാലയം. നിലവിലുള്ള സംഘർഷാവസ്ഥ കണക്കിലെടുത്ത് കെനിയയിലെ എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കാനും പ്രക്ഷോഭ ബാധിത പ്രദേശങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്ര ഒഴിവാക്കാനുമാണ് നിർദേശം. നികുതി വർധനയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന കെനിയയിൽ ജനക്കൂട്ടം പാർലമെന്‍റിന് തീയിട്ടു. കൂറ്റൻ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഒരു ഭാഗം കത്തിനശിച്ചു. പത്തോളം പേർ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ജനങ്ങളാണ് പാർലമെന്‍റിലേക്ക് ഇരച്ചെത്തിയത്. ഇതോടെ ജനപ്രതിനിധികള്‍ ഓടിരക്ഷപ്പെട്ടു. സംഘർഷം…

Read More

ഹെലികോപ്റ്റർ അപകടം; കെനിയൻ സൈനിക മേധാവി കൊല്ലപ്പെട്ടു

കെനിയൻ സൈനിക മേധാവി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. കെനിയന്‍ സൈനിക മേധാവി ഫ്രാൻസിസ് ഒമോണ്ടി ഒഗോല്ലയടക്കം പത്ത് പേര്‍ ആണ് ഹെലികോപ്റ്റർ തകർന്ന് മരിച്ചത്. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുവെന്ന് കെനിയന്‍ പ്രസിഡന്റ് വില്ല്യം റൂട്ടോ അറിയിച്ചു. തലസ്ഥാനമായ നെയ്‌റോബിയിൽ നിന്ന് 400 കിലോമീറ്റർ അകലെ നടന്ന അപകടത്തിൻ്റെ കാരണം കണ്ടെത്താൻ പ്രത്യക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് സൈനിക മേധാവി അടക്കമുള്ള ഒൻപത് പേർ കയറിയ ഹെലികോപ്ടർ ടേക്ക് ഓഫിന് തൊട്ട് പിന്നാലെ തകർന്നത്. രണ്ട് സൈനികർ…

Read More