അനധികൃത താമസത്തിന് ജയിലിലായ കെനിയൻ യുവതിക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നൽകി ഹൈക്കോടതി

സ്ത്രീ ശരീരം അവരുടെ സ്വന്തമാണെന്നും മറ്റൊരു കാര്യവും അക്കാര്യത്തിൽ ബാധകമല്ലെന്നും ഹൈക്കോടതി. അനധികൃത താമസത്തിന് ജയിലിലായ കെനിയൻ യുവതി ഗർഭഛിദ്രം നടത്താൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സ്ത്രീയുടെ ശരീരത്തിൽ എന്താണ് വേണ്ടത് എന്ന് ‍തീരുമാനിക്കുന്നത് അവരവർ തന്നെയാണ്, ധാർമികമോ സദാചാരപരമോ ആയ കാര്യങ്ങളടക്കം മറ്റുള്ളവർക്ക് ഇതിൽ പങ്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. യുവതിയുടെ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് തൃശൂർ മെഡിക്കൽ കോളജിനു കീഴിൽ ബോർഡ് രൂപീകരിച്ച് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. 2018ൽ…

Read More