കെനിയയിലെ സ്‌കൂളില്‍ തീപിടിത്തം: 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി കുട്ടികള്‍ക്ക് പൊള്ളലേറ്റു

കെനിയയില്‍ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി കുട്ടികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. നൈറി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡരാഷ പ്രൈമറി സ്‌കൂളിലാണ് സംഭവം. തീപിടിത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Read More

യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 400 പേരെ പട്ടിണിക്കിട്ട് കൊന്ന സംഭവം ; കെനിയയിലെ സ്വയം പ്രഖ്യാപിത പാസ്റ്റർക്കെതിരായ വിചാരണ തുടങ്ങി

യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 400 ലധികം വരുന്ന അനുയായികളെ പട്ടിണിക്കിട്ട് കൊന്ന കെനിയൻ സ്വയം പ്രഖ്യാപിത പാസ്റ്റർക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി വിചാരണ തുടങ്ങി. കെനിയൻ പാസ്റ്ററായ പോൾ എന്തെൻഗെ മെക്കൻസിയയാണ് വിചാരണ നേരിടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ തുറമുഖ നഗരമായ മൊംബാസയിലെ കോടതിയിൽ 94 കൂട്ടുപ്രതികൾക്കൊപ്പമാണ് പോൾ എന്തെൻഗെ മക്കെൻസി ഹാജരായത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് മതപ്രഭാഷകനും പ്രാർഥനാ സംഘത്തിന്റെ നേതാവുമായ മക്കെൻസി അറസ്റ്റിലാകുന്നത്. ക്രിസ്തുവിനെ കാണിക്കാമെന്ന് പറഞ്ഞ് തന്റെഅനുയായികളെ കെനിയയിലെ മലിൻഡി നഗരത്തോട് ചേർന്ന വനമേഖലയിൽ…

Read More

മനുഷ്യർ മാത്രമല്ല ആനകളും പരസ്പരം പേര് ചോല്ലി വിളിക്കുമെന്ന് പഠനം

നമ്മൾ മനുഷ്യരെപോലെ ആനകളും പരസ്പരം പേര് ചോല്ലി വിളിക്കാറുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. 1986 നും 2022 നും ഇടയിൽ കെനിയയിലെ സാംബുരു നാഷണൽ റിസർവിലും അംബോസെലി നാഷണൽ പാർക്കിലും നടത്തിയ പഠനത്തിൽ ആഫ്രിക്കന്‍ കാട്ടാനക്കൂട്ടങ്ങളിലെ പെണ്ണാനകളെയും കുട്ടിയാനകളെയുമാണ് പഠനസംഘം പ്രധാനമായും നിരീക്ഷിച്ചത്. ഇവയുടെ പരസ്പരമുള്ള വിളികള്‍ റെക്കോഡ് ചെയ്ത്, അതില്‍ 469 വിളികള്‍ മെഷീന്‍ ലേണിങ് അൽഗോരിതം ഉപയോഗിച്ച് വിശകലനം ചെയ്താണ് പുതിയ കണ്ടെത്തലിലെത്തിയത്. അതിൽ 101 ആനകൾ പേര് ചൊല്ലി വിളിക്കുമ്പോള്‍ 117 ഓളം…

Read More

കേന്ദ്രമന്ത്രി വി. മുരളീധരൻ കെനിയയിൽ

കെനിയ റിപ്പബ്ലിക്കിന്റെ ഡെപ്യൂട്ടി പ്രസിഡന്റ് ശ്രീ.റിഗതി ഗചഗുവയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ സഹകരണം വിപുലമാക്കുന്നതിനെക്കുറിച്ചും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തന്നതിനേക്കുറിച്ചുമുള്ള വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ ആശംസകൾ കേന്ദ്രമന്ത്രി അദ്ദേഹത്തെ അറിയിച്ചു. നെയ്റോബി സർവകലാശാലയിലും വി. മുരളീധരൻ സന്ദർശനം നടത്തി. ഇന്ത്യയിൽ പഠനം പൂർത്തിയാക്കി മടങ്ങിയ വിദ്യാർഥിസംഘവുമായി മന്ത്രി സംവദിച്ചു. സർവകലാശാലയിലെ മഹാത്മഗാന്ധി ലൈബ്രറിയിലും വി. മുരളീധരൻ സന്ദർശനം നടത്തി. ടാൻസാനിയൻ സന്ദർശനം പൂർത്തിയാക്കിയാണ് വി. മുരളീധരൻ…

Read More