
എഐ ക്യാമറ പിഴ നോട്ടീസ് വിതരണത്തിന് പ്രത്യേകം പണം വേണം; സർക്കാരിന് കത്ത് നൽകി കെൽട്രോണ്‍
എഐ ക്യാമറ വഴിയുള്ള ഗതാഗതച്ചട്ട ലംഘനത്തിനുള്ള 25 ലക്ഷം പിഴ നോട്ടീസ് അയച്ചു കഴിഞ്ഞാൽ പിന്നെ സർക്കാർ പണം നൽകിയാൽ മാത്രമേ നോട്ടീസ് അയക്കൂ എന്ന നിലപാടിൽ കെൽട്രോണ്‍. പണം ആവശ്യപ്പെട്ട് കെൽട്രോണ്‍ സർക്കാരിന് കത്ത് നൽകി. കരാറിൽ ഇല്ലാത്ത കാര്യമായതിനാൽ പണം നൽകാനില്ലെന്നാണ് സർക്കാരിന്‍റെ നിലപാട്. ജൂണ്‍ മാസം മുതലാണ് എഐ ക്യാമറ വഴിയുള്ള നിയമ ലംഘനങ്ങൾക്ക് നോട്ടീസ് അയച്ച് തുടങ്ങിയത്. ഈ ആഴ്ച കഴിയുമ്പോള്‍ കെൽട്രോണ്‍ അയക്കുന്ന നോട്ടീസുകളുടെ എണ്ണം 25 ലക്ഷം കടക്കും. ഇനിയും തുടരണമെങ്കിൽ ഒരു…