യമുനയിലെ ജലത്തിൽ വിഷാംശമെന്ന പരാമർശം: കെജ്‍രിവാളിന്റെ മറുപടി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ: കൃത്യമായ തെളിവ് ഹാജരാക്കാന്‍ കമ്മീഷൻ നാളെ വരെ വീണ്ടും സമയം നല്‍കി

കുടിവെള്ളത്തില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തില്‍ കെജ്‍രിവാളിന്റെ മറുപടി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കൃത്യമായ തെളിവ് ഹാജരാക്കാന്‍ കെജ്‍രിവാളിന് നാളെ വരെ സമയം കമ്മീഷന്‍ വീണ്ടും നല്‍കി. തന്നെ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് വാര്‍ത്താസമ്മേളനം നടത്തി കെജ്‍രിവാൾ ആരോപിച്ചു. ഡൽഹിയിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തുന്നുവെന്ന ഗുരുതരമായ ആരോപണം ബിജെപിക്കെതിരെ കെജ്‍രിവാൾ ഉന്നയിച്ചത് പ്രചാരണത്തിന്‍റെ അവസാന ലാപ്പിലാണ്. ഡൽഹിയിലെ കുടിവെള്ളത്തില്‍ അമോണിയയുടെ അംശം കൂടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു  ആക്ഷേപം. ബിജെപിയുടെ പരാതിയില്‍…

Read More

കെജ്‍രിവാളിന്‍റെ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഡൽഹി പൊലീസ്

സ്വാതി മലിവാളിന്റെ പരാതിയിൽ കെജ്രിവാളിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള ദില്ലി പോലീസിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ആംആദ്മി പാർട്ടി. പ്രധാനമന്ത്രി ഇടപെട്ടാണ് കെജരിവാളിന്റെ വയോധികരായ മാതാപിതാക്കളെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. സ്വാതി മലിവാളിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെജരിവാൾ പ്രതികരിച്ചു. മറ്റന്നാൾ ദില്ലിയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കെതിരെ പുതിയ പോർമുഖം തുറക്കുകയാണ് എഎപി. വയോധികരായ മാതാപിതാക്കളെ ചോദ്യം ചെയ്യാൻ ഇന്ന് ദില്ലി പോലീസെത്തുമെന്ന് കെജ്രിവാളാണ് ആദ്യം എക്സിലൂടെ അറിയിച്ചത്. സ്വാതി മലിവാളിന്റെ പരാതിക്കാസ്പദമായ…

Read More

കെജ്‌രിവാളിന്റെ അറസ്റ്റ് : ജർമനിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് കേന്ദ്രം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് സംബന്ധിച്ച ജർമനിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് കേന്ദ്രം. ജർമ്മൻ മിഷൻ ഡപ്യൂട്ടി ഡയറക്ടറെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തി.ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് ഇന്ത്യ ജർമ്മനിയോട് നിർദ്ദേശിച്ചു. കെജ്രിവാളിന് നീതിയുക്തമായ ഒരു വിചാരണക്ക് അവകാശമുണ്ടെന്നായിരുന്നു അറസ്റ്റിന് പിന്നാലെ വിദേശകാര്യമന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ പ്രതികരിച്ചത്. നിരപരാധിത്വം തെളിയിക്കാൻകെജ്രിവാളിന് അവകാശങ്ങളുണ്ട്. നിയമപരമായഅവകാശങ്ങളുണ്ട്. അത് ലംഘിക്കരുതെന്നും ജർമ്മൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് വ്യക്തമാക്കി.

Read More