ഡൽഹിയിൽ മെഗാ പ്രതിഷേധത്തിന് എഎപി; രാംലീലയിലേക്ക് മെഗാ മാർച്ച് നടത്തുമെന്ന് ‘ഇന്ത്യ’

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് മെഗാ പ്രതിഷേധത്തിന് ഒരുങ്ങി ആം ആദ്മി പാർട്ടി. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തെ വേട്ടയാടാൻ ബിജെപി ദുരുപയോഗം ചെയ്യുന്നെന്നാണ് എഎപിയുടെ ആരോപണം. ഷഹീദി പാർക്കിൽ മെഴുകുതിരി കത്തിച്ചു നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ എല്ലാ പാർട്ടി എംഎൽഎമാരും ഉദ്യോഗസ്ഥരും ഇന്ത്യ മുന്നണി പ്രതിനിധികളും പങ്കെടുക്കുമെന്ന് ഡൽഹി മന്ത്രി ഗോപാൽ റായ് അറിയിച്ചു. പ്രതിഷേധം മുന്നിൽ കണ്ട് ഷഹീദി പാർക്കിലേക്കുള്ള റോഡിൽ ഡൽഹി പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ‘രാഷ്ട്രീയ…

Read More

കെജ്രിവാളിൻറെ രാജി ആവശ്യം കടുപ്പിച്ച് ബിജെപി; ജയിലിൽ ഇരുന്ന് ഭരിക്കുമെന്ന് എഎപി

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യം കടുപ്പിച്ച് ബിജെപി. രാജി വെച്ചില്ലെങ്കിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് നീക്കം. കെജ്രിവാളിനോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് നൽകിയ കത്തിൽ ബിജെപി ഇതിനോടകം ആവശ്യപ്പെട്ട് കഴിഞ്ഞു. സംസ്ഥാന ഭരണ സംവിധാനം തകർന്നുവെന്നാണ് ബിജെപി ഉന്നയിക്കുന്നത്. എന്നാൽ, കെജ്രിവാൾ ജയിലിൽ കിടന്ന് ഭരിക്കുമെന്നാണ് എഎപി നേതാക്കൾ ആവർത്തിക്കുന്നത്. അതേസമയം, അരവിന്ദ് കെജ്രിവാളിൻറെ അറസ്റ്റിൽ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യ വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ഹൈക്കമാൻഡ്…

Read More

‘എതിർ ശബ്ദങ്ങളെ തുറങ്കിലടക്കാനുള്ള ശ്രമം’; കെജ്‌രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മദ്യനയ അഴിമതി കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നടപടിയിൽ പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും പിണറായി വാർത്താ കുറിപ്പിൽ പറഞ്ഞു. അതേസമയം അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ്…

Read More

‘ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ല?’; കെജ്‌രിവാളിനോട് ഹൈക്കോടതി

ഡൽഹി മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് എന്തുകൊണ്ട് ഹാജരാകുന്നില്ലെന്ന് കെജ്രിവാളിനോട് ഹൈക്കോടതി. സമൻസിനെതിരായ കെജ്രിവാളിന്റെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം. ഹർജിയിൽ ഇഡിയുടെ മറുപടി തേടിയ കോടതി കേസ് അടുത്ത മാസം 22 ലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ഒൻപതാം തവണയും സമൻസ് അയച്ചതോടെയാണ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. സമൻസ് നിയമവിരുദ്ധമാണെന്നും രാഷ്ട്രീയപാർട്ടിയെ പ്രതി ചേർക്കാൻ ഇഡിക്ക് നിയമപരമായി കഴിയില്ലെന്നുമാണ് കെജ്രിവാളിന്റെ വാദം. എന്നാൽ ഹർജി പരിഗണിക്കവേ ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ്…

Read More

ഡൽഹി ജലബോർഡ് കള്ളപ്പണക്കേസ്: ഇ.ഡി. മുമ്പാകെ ഹാജരാകില്ലെന്ന് അരവിന്ദ് കേജ്രിവാൾ

ഡൽഹി ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് അയച്ച നോട്ടിസ് തള്ളി കേജ്രിവാൾ. ഇ.ഡിക്ക് മുന്നിൽ ഹാജരാകിലെന്ന് എഎപി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിനുപിന്നാലെയാണ് ജല ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടിസ് അയച്ചത്. സിബിഐ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് നൽകിയ കേസിലാണ് ഇ.ഡിയുടെ നടപടി. കരാർ നേടാനായി നൽകിയ കോഴപ്പണം ആ ആദ്മി പാർട്ടിയുടെ…

Read More

‘മോദിയുടെ പേര് ഉരുവിടുന്ന ഭർത്താക്കന്മാരോട് അത്താഴം തരില്ലെന്നുപറയണം’; സ്ത്രീകളോട് അരവിന്ദ് കെജ്രിവാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉരുവിടുന്ന ഭർത്താക്കന്മാരോട് അത്താഴം തരില്ലെന്ന് പറയണമെന്ന് സ്ത്രീകളോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി ടൗൺഹാളിൽ ‘മഹിളാ സമ്മാൻ സമാരോഹ്’ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ സ്ത്രീകൾക്ക് ആയിരം രൂപ പ്രതിമാസം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തന്നെയും ആംആദ്മി പാർട്ടിയെയും പിന്തുണയ്ക്കുമെന്ന് കുടുംബാംഗങ്ങളോട് സത്യംചെയ്യാൻ ആവശ്യപ്പെടണമെന്നും കെജ്രിവാൾ സ്ത്രീകളോട് പറഞ്ഞു. ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് കെജ്രിവാൾ മാത്രമേ നിങ്ങളോടൊപ്പം നിൽക്കൂവെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു….

Read More

18 വയസ്സിനു മുകളിലുള്ള വനിതകൾക്ക് പ്രതിമാസം 1,000 രൂപ; പദ്ധതിയുടെ റജിസ്‌ട്രേഷൻ ഉടനെന്ന് കേജ്രിവാൾ

18 വയസ്സിനു മുകളിൽ പ്രായമുള്ള വനിതകൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്ന പദ്ധതിയുടെ റജിസ്‌ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കഴിഞ്ഞ ദിവസം മന്ത്രി അതിഷി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് വനിതകൾക്ക് മാസംതോറും സാമ്പത്തിക സഹായം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. സർക്കാരിന്റെ പെൻഷൻ ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കാത്തവർ, സർക്കാർ ജീവനക്കാരല്ലാത്തവർ, ആദായ നികുതി നൽകേണ്ടാത്തവർ എന്നിവർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഡൽഹിയിലെ വോട്ടർ പട്ടികയിൽ പേരുണ്ടാവണം. അർഹതയുള്ളവർ അപേക്ഷാ ഫോമിനൊപ്പം സ്വയം…

Read More

ഡൽഹി മദ്യനയ അഴിമതി കേസിൽ കെജരിവാളിന് സമന്‍സ് അയക്കാന്‍ ഇഡി

ഡൽഹി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് സമൻസ് അയക്കാന്‍ ഇഡി. നാലാമത്തെ സമൻസ് ഇന്ന് ഇഡി കെജരിവാളിന് നല്‍കിയേക്കും. അതേസമയം ഇഡി നിയമപരമായി സമൻസ് നല്‍കിയാല്‍ കെജരിവാള്‍ ഹാജരാകുമെന്നാണ് എഎപി നിലപാട്. ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് സാക്ഷിയെയാണോ പ്രതിയെയാണോ എന്ന് നോട്ടീസില്‍ വ്യക്തമാക്കണമെന്നും എ എ പി ആവശ്യപ്പെട്ടു. കെജരിവാളിന് ഗുജറാത്ത് സന്ദര്‍ശനത്തിന് മുൻപ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി എന്ന് എഎപി മന്ത്രി സൌരഭ് ഭരത്വാജ് ആരോപിച്ചു. ഇഡിയുടെ ഭാഗത്ത് നിന്ന അപ്രതീക്ഷിത…

Read More

സർക്കാർ ചിലവിൽ പാർട്ടി പരസ്യം നൽകി; കെജ്രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടീസ് .സര്ക്കാർ ചിലവിൽ പാർട്ടി പരസ്യം പത്രങ്ങളിൽ നൽകിയ സംഭവത്തിൽ ഗവർണറുടെ നിർദേശം അനുസരിച്ചാണ് നടപടി. ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ആണ് നോട്ടീസ് നൽകിയത് .10 ദിവസത്തിനകം തുക അടയ്ക്കണം. ഭരണഘടനാ വിരുദ്ധമായി ഉദ്യോഗസ്ഥരെ കൊണ്ട് നടപടി എടുപ്പിക്കുകയാണ് എന്ന് ആം ആദ്മി കുറ്റപ്പെടുത്തി, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പരസ്യങ്ങൾ ഡൽഹിയിൽ അടക്കം നൽകുന്നു. ഈ പണം തിരിച്ചു പിടിച്ചോ എന്നും ഉപമുഖ്യമന്ത്രി…

Read More

കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്രിവാൾ

ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അരവിന്ദ് കെജ്രിവാൾ. 130 കോടി ഇന്ത്യാക്കാർക്ക് വേണ്ടിയാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകർന്നിരിക്കുകയാണ്. നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം, അതിനാൽ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടേയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്നാണ്…

Read More