തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി ബിജെപി

വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് വ്യക്തമാകുന്നത് ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നിലാണ്. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നുള്ള ബി ജെ പിയുടെ ലീ‍ഡ് നില 45 സീറ്റിലേക്കെത്തിയിട്ടുണ്ട്. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും…

Read More

‘മാലിന്യം നിറഞ്ഞ യമുനയിലെ വെള്ളം കുടിക്കു; കാണാൻ ആശുപത്രിയിൽ വരാം’; കെജ്‌രിവാളിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

യമുന നദി മാലിന്യമുക്തമാക്കുമെന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഉറപ്പ് പാലിക്കാത്തതിൽ കെജ്‌രിവാളിനെ, വെല്ലുവിളിച്ച് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി. അഞ്ചു വർഷം കൊണ്ട് യമുന നദി ശുദ്ധീകരിക്കുമെന്നും അതിൽ മുങ്ങികുളിക്കുമെന്നും, പുതിയ രാഷ്ട്രീയ വ്യവസ്ഥകൾ കൊണ്ട് വരും, അഴിമതികൾ പൂർണമായും ഇല്ലാതാക്കുമെന്നുമായിരുന്നു കെജ്‌രിവാൾ മുഖ്യമന്ത്രി ആയിരുന്നപ്പോൾ നൽകിയ വാക്ക്. എന്നാൽ ഇന്നും യമുന മാലിന്യമുക്തമായിട്ടില്ല. അദ്ദേഹത്തോട് തന്നെ ഇത് കുടിക്കാൻ ഞാൻ ആവശ്യപെടുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാൻ ഞങ്ങൾ ആശുപത്രിയിലേക്ക് പോകുമെന്നും പറഞ്ഞുകൊണ്ടാണ്…

Read More

കേജ്‌രിവാളിന്റെ വീടിന് മുൻപിൽ മാലിന്യം തള്ളി സ്വാതി മലിവാള്‍; കേസെടുത്ത് പൊലീസ്

വികാസ്പുരിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നെത്തിച്ച ഒരു ലോഡ് മാലിന്യം ഫിറോസ് ഷാ റോഡിലെ അരവിന്ദ് കേജ്‌രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി പ്രതിഷേധം. നേതൃത്വം നൽകിയത് എഎപിയുമായി ഇടഞ്ഞു നിൽക്കുന്ന രാജ്യസഭ എംപി സ്വാതി മലിവാൾ‌. നഗരത്തിലെ മാലിന്യക്കൂമ്പാരം നീക്കാത്തതിനെതിരെ ആയിരുന്നു പാർട്ടി എംപിയുടെ പ്രതിഷേധം. ‘വികാസ്പുരിയിൽ അനധികൃതമായി മാലിന്യ നിക്ഷേപം നടക്കുന്നതിനെതിരെ പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. വനിതകൾ നടത്തുന്ന ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുക്കാനാണ് അവിടെയെത്തിയത്. കേജ്‌രിവാൾ ജനങ്ങൾക്കു നൽകിയ ഈ സമ്മാനം എന്തു ചെയ്യണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കാനാണ്…

Read More

അധികാരത്തിലെത്തിയാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സൗജന്യ കുടിവെള്ളവും വൈദ്യുതിയും നൽകും; തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വാഗ്ദാനവുമായി ആം ആദ്‌മി പാർട്ടി

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുതിയ വാഗ്ദാനവുമായി ആം ആദ്മ‌ി പാർട്ടി. എഎപി അധികാരത്തിലെത്തിയാൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് സൗജന്യ കുടിവെള്ളവും വൈദ്യുതിയും നൽകുമെന്ന് ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌‌രിവാൾ പ്രഖ്യാപിച്ചു. 60 വയസ് മുതൽ മുകളിലുള്ളവർക്ക് സൗജന്യ ചികിത്സ, സ്ത്രീകൾക്ക് മാസം 2100 രൂപ നൽകുന്ന മഹിളാ സമ്മാൻ യോജന, ഓട്ടോ ഡ്രൈവർമാരുടെ പെൺമക്കളുടെ വിവാഹത്തിന് ഒരുലക്ഷം രൂപയുടെ ധനസഹായം, ഓട്ടോ ഡ്രൈവർമാർക്ക് 10 ലക്ഷം…

Read More

നാലാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആംആദ്മി; കേജ്‌രിവാൾ ഡൽഹിയിൽ ജനവിധി തേടും

ആംആദ്മി പാർട്ടിയുടെ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. പാർട്ടി പുറത്തിറക്കിയ നാലാംഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കേജ്‌രിവാളിന്റെ പേരുളളത്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരിക്കും അദ്ദേഹം മത്സരിക്കുക. മുഖ്യമന്ത്രി അതിഷി കൽകാജിയിലും മത്സരിക്കും. അവസാനഘട്ടത്തിലെ 38 അംഗ സ്ഥാനാർത്ഥി പട്ടികയിൽ ഗോപാൽ റായി, സത്യേന്ദ്ര കുമാർ ജെയ്ൻ, ദുർഗേഷ് പതക് എന്നിവരും ഇടംപിടിച്ചു. മന്ത്രി സൗരവ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിൽ മത്സരിക്കും. ഗോപാൽ റായി ബാബാർപുരിലും ദുർഗേഷ് പതക് രജിന്ദർ…

Read More

ഇനി താമസം അശോക് മിത്തലിന് അനുവദിച്ച ബംഗ്ലാവിൽ; മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞ് കേജ്‌രിവാൾ

ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ‌‌നിന്ന് ഇന്നു താമസം മാറ്റും. എഎപിയുടെ പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം അശോക് മിത്തലിന് അനുവദിച്ചിരിക്കുന്ന സർക്കാർ ബംഗ്ലാവിലേക്കാണ് കേജ്‌രിവാളും കുടുംബവും താമസം മാറുന്നത്. ‘5–ഫിറോസ് ഷാ റോഡ്’ എന്നതാണു പുതിയ വിലാസം. എഎപിയുടെ ആസ്ഥാനത്തിന് അടുത്തായാണ് ഈ ബംഗ്ലാവ്. കൽക്കാജി മണ്ഡലത്തിലെ വീട്ടിൽ ആണ് മുഖ്യമന്ത്രിയായതിനു ശേഷവും അതിഷി താമസിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ സിവിൽ ലൈൻസിലെ ‘6 ഫ്ലാഗ്…

Read More

അരവിന്ദ് കേജ്രിവാളിനെ ജയിലിൽ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നു; എഎപി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ജയിലിൽ വധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണവുമായി ആംആദ്മി പാർട്ടി (എഎപി). കേന്ദ്ര സർക്കാരും ലഫ്. ഗവർണർ വി.കെ.സക്‌സേനയും കേജ്രിവാളിന്റെ ജീവൻ വച്ചുകളിക്കുകയാണ്. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് അദ്ദേഹം തിഹാർ ജയിലിൽ കഴിയുന്നത്. കേജ്രിവാൾ കൂടുതൽ മധുരം കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുകയാണെന്നാണ് ആദ്യം ആരോപിച്ചത്. എന്നാൽ, ഭക്ഷണം കഴിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് ഇപ്പോൾ പറയുന്നത്. ബിജെപി പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നതെന്നും സഞ്ജയ് സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജയിൽ…

Read More

മദ്യനയ അഴിമതി കേസ്; കേജ്‌രിവാൾ ഇന്ന് ജയിൽ മോചിതനാകും

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആംദ്‌മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ജാമ്യത്തിലാണ് മോചനം. ജാമ്യം 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം അവധിക്കാല ബെഞ്ചിലെ ജഡ്‌ജ് നിയയ് ബിന്ദു തള്ളി. കേജ്‌രിവാൾ ഇന്ന് ജയിൽ മോചിതനായേക്കും. മാർച്ച് 21ന് ഇ.ഡി അറസ്റ്റു ചെയ്‌ത കേജ്‌രിവാളിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ മേയിൽ സുപ്രീംകോടതി…

Read More

ഡൽഹി മദ്യനയക്കേസ്; കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി. വിനോദ് ചൗഹാന്റെ കസ്റ്റഡിയും ജൂലൈ മൂന്നുവരെ നീട്ടിയിട്ടുണ്ട്. ബിആർഎസ് നേതാവ് കെ.കവിതയുടെ പിഎയിൽ നിന്ന് വിനോദ് ചൗഹാൻ 25 കോടി രൂപ സ്വീകരിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് അരവിന്ദ് കേജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. മദ്യനയ അഴിമതിയിൽ കേജ്രിവാളിന് നിർണായക പങ്കുണ്ടെന്നാണ് ഇ.ഡിയുടെ വാദം. 100 കോടി രൂപയുടെ അഴിമതി എഎപി നടത്തിയെന്നും…

Read More

ഡല്‍ഹി മദ്യനയക്കേസില്‍ ജാമ്യകാലാവധി  അവസാനിച്ചു; കെജ്‌രിവാളിൾ തിരികെ തിഹാർ ജയിലിലേക്ക്

ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാൾ തിരികെ തിഹാർ ജയിലിലേക്ക്. വസതിയിൽ നിന്ന് തിരിച്ചു. രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരമർപ്പിച്ചു.കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു.  ‘ആദ്യം രാജ്ഘട്ടില്‍ പോയി മഹാത്മാ ഗാന്ധിക്ക് ആദരവ് അര്‍പ്പിക്കും. അവിടെനിന്ന് കൊണാട്ട് പ്ലേസിലെ ഹനുമാന്‍ക്ഷേത്രത്തില്‍ പോയി ഹനുമാന്റെ അനുഗ്രഹം തേടും. അവിടെനിന്ന് നേരെ പാര്‍ട്ടി ഓഫീസില്‍ പോയി പ്രവര്‍ത്തകരെയും പാര്‍ട്ടി നേതാക്കളെയും കാണും. ശേഷം അവിടെനിന്ന് തിഹാറിലേക്ക് പോകും’, കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ…

Read More