അറിഞ്ഞയുടന്‍ ദിലീപ് വിളിച്ചു, അങ്കിളേ എന്ന് വിളിക്കരുത് ചേട്ടാ എന്നേ വിളിക്കാവൂ എന്ന് പറഞ്ഞു: കീര്‍ത്തി സുരേഷ്

മലയാളികളുടെ പ്രിയ നടി മേനകയുടേയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും മകളാണ് കീര്‍ത്തി സുരേഷ്. പ്രിയദര്‍ശന്‍ ഒരുക്കിയ ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തിയുടെ തുടക്കം. അതേസമയം കീര്‍ത്തി താരമാകുന്നത് തമിഴ്-തെലുങ്ക് സിനിമകളിലൂടെയാണ്. ഇപ്പോഴിതാ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷിന്റെ കരിയറിലെ ആദ്യത്തെ ഹിറ്റ് ആയിരുന്നു റിംഗ് മാസ്റ്റര്‍. ദിലീപ് നായകനായ ചിത്രത്തിലെ കീര്‍ത്തിയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. അതേസമയം രസകരമായൊരു വസ്തുത ബാലതാരമായി ദിലീപിനൊപ്പം നേരത്തെ കീര്‍ത്തി അഭിനയിച്ചിരുന്നുവെന്നാണ്. ഇപ്പോഴിതാ ബാലതാരത്തില്‍ നിന്നും ദിലീപിന്റെ നായികയായി അഭിനയിച്ച…

Read More

അച്ഛനിലെ ഒരുപാട് ​ഗുണങ്ങൾ ആന്റണിയിൽ ഞാൻ കണ്ടിട്ടുണ്ട്, അദ്ദേഹത്തെ ലഭിച്ചതിൽ ഞാൻ ഭാ​ഗ്യവതി; കീർത്തി സുരേഷ്

വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നടി കീർത്തി സുരേഷ്. ബിസിനസുകാരനായ ആന്റണി തട്ടിലാണ് കീർത്തിയുടെ ഭർത്താവ്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. പതിനഞ്ച് വർഷം നീണ്ട പ്രണയം പുറത്ത് അറിയാതിരിക്കാൻ താരം ശ്രദ്ധിച്ചു. തെന്നിന്ത്യയൊട്ടാകെ അറിയപ്പെടുന്ന കീർത്തിക്ക് എങ്ങനെ പ്രണയം രഹസ്യമായി സൂക്ഷിക്കാൻ കഴിഞ്ഞെന്ന് പലർക്കും അത്ഭുതമാണ്. ഇതേക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. പ്രണയത്തിലാണെന്ന് അടുത്ത സുഹൃത്തുക്കൾ മാത്രമേ അറിഞ്ഞുള്ളൂ. സിനിമാ രം​ഗത്ത് വിജയ്, സമാന്ത, ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദർശൻ, അറ്റ്ലി തുടങ്ങിയവർക്ക് അറിയാമായിരുന്നു….

Read More

‘അന്ന്‌ വലിയ സംവിധായകരോട് നോ പറഞ്ഞു, പണം എനിക്ക് സെക്കന്ററിയാണ്’; കീർത്തി സുരേഷ്

ബേബി ജോൺ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്നിരിക്കുകയാണ് കീർത്തി സുരേഷ്. തന്റെ കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ കീർത്തി സുരേഷ്. താൻ ചില വലിയ ഓഫറുകളോട് നോ പറഞ്ഞതിനെക്കുറിച്ചാണ് കീർത്തി സംസാരിച്ചത്. എന്റെ രണ്ടാമത്തെ തമിഴ് സിനിമ രജിനിമുരുകന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. ഈ സിനിമ ചെയ്യുന്നതിനിടെ ഒരുപാട് ഓഫറുകൾ എനിക്ക് വന്നു. രജിനിമുരുകനിൽ എനിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. അതിനാൽ റിലീസിന് ശേഷം മറ്റ് സിനിമകൾ ചെയ്യാമെന്ന് ഞാൻ ഉറപ്പിച്ചു. എനിക്ക് തിരക്കുണ്ടായിരുന്നില്ല. സിനിമയോട് പാഷനുള്ളത് കൊണ്ടാണ്…

Read More

കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ബാല്യകാല സുഹൃത്ത്

തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആണ് വരനെന്നാണ് സൂചന. ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഉണ്ടാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാർത്ത പുറത്തു വന്നിരിക്കുന്നത്. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. താൻ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നൽകിയ അഭിമുഖത്തിൽ കീർത്തി നൽകിയിരുന്നു. പ്രണയത്തിലാണോ…

Read More

സാമന്ത എന്റെയൊപ്പം ദുബായില്‍ വന്നു… പോരാടി ജയിച്ചവളാണ് സാമന്ത

തെന്നിന്ത്യന്‍ സിനിമകളിലെ മിന്നും താരമാണ് മലയാളിയായ കീര്‍ത്തി സുരേഷ്. സൂപ്പര്‍താരം സാമന്ത റൂത്ത് പ്രഭുവുമായി കീര്‍ത്തിക്കുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരിക്കല്‍  അഭിമുഖത്തിനിടെ  സാമന്തയെ കീര്‍ത്തി ഫോണ്‍ ചെയ്ത വീഡിയോ വൈറലായിരുന്നു. ഇപ്പോള്‍ വീണ്ടും സാമന്തയുമായുള്ള സൗഹൃദത്തക്കുറിച്ച് കീര്‍ത്തി സുരേഷ് ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. മഹാനടി ചെയ്യുന്ന സമയം മുതല്‍ സാമന്തയെ അറിയാം. ആ സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നത്. അതിനു ശേഷം ഒരുപാട് തവണ ഞങ്ങള്‍ കണ്ടിട്ടില്ല. എങ്കിലും നല്ല സൗഹൃദം എനിക്കും…

Read More

‘ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ദേശീയ അവാർഡ് നേടിയ നടി ഞാനാണ്’; കീർത്തി സുരേഷ്

താൻ സിംഗിൾ ആണെന്ന് പറഞ്ഞിട്ടില്ലെന്നും പരസ്പരം മനസിലാക്കുന്ന നല്ല രണ്ട് സുഹൃത്തുക്കൾ എന്ന തരത്തിലാണ് ഒരു റിലേഷൻഷിപ്പിനെ താൻ കാണുന്നതെന്നും നടി കീർത്തി സുരേഷ്. ഒരു ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ വീഡിയോ പോഡ്കാസ്റ്റിലായിരുന്നു നടിയുടെ പ്രതികരണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ദേശീയ അവാർഡ് നേടിയ നടി താനാണെന്നും കീർത്തി സുരേഷ് കൂട്ടിച്ചേർത്തു. ‘രഘുതാത്ത എന്ന എന്റെ ചിത്രം എല്ലാ പെൺകുട്ടികൾക്കും ഇഷ്ടമാകും. എല്ലാ ആണുങ്ങളും ഈ ചിത്രം കാണണം. എല്ലാ പെൺകുട്ടികൾക്കും…

Read More

‘രാത്രിയിൽ സുഹൃത്തിനൊപ്പം നടക്കുമ്പോൾ ഒരു മദ്യപാനി എന്നെക്കയറിപ്പിടിച്ചു’; കീർത്തി സുരേഷ്

തെന്നിന്ത്യൻ യുവനടിമാരിൽ ശ്രദ്ധേയയാണ് കീർത്തി സുരേഷ്. ഒരിക്കൽ തനിക്കുനേരിട്ട ദുരനുഭവത്തെക്കുറിച്ച് താരം തുറന്നുപറയുകാണ്. കീർത്തിയുടെ വാക്കുകൾ, ‘ഒരു ദിവസം രാത്രിയിൽ സുഹൃത്തിനോടൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോൾ മദ്യപിച്ചെത്തിയ ഒരു യുവാവ് എന്നെ കയറിപ്പിടിച്ചു. ഉടൻതന്നെ ഞാൻ പ്രതികരിച്ചു. അയാളുടെ കവിളിൽ ഞാൻ അടിച്ചു. അതിന് ശേഷം ഞാനും സുഹൃത്തും മുന്നോട്ടുനടന്നു. കുറച്ച് കൂടി മുന്നോട്ടു പോയപ്പോൾ എന്റെ തലയിൽ കനത്തൊരു അടിയേറ്റു. അടി കിട്ടിയതിന് ശേഷം കുറച്ച് സമയം എടുത്തതിന് ശേഷമാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായത്. പിന്നെ…

Read More

കുറച്ച് സൈസ് വേണമെന്ന് ആവശ്യപ്പെട്ടു, അതിനാലാണ് വണ്ണം കൂട്ടിയത്: തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ച നടിയാണ് കീർത്തി സുരേഷ്. മഹാനടിക്ക് ശേഷം കീർത്തിയുടെ കരിയർ ​ഗ്രാഫ് മറ്റൊരു തലത്തിലേക്ക് ഉയർന്നു. അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് പിന്നീട് നടി കൂടുതലും ചെയ്തത്. സൈറൺ ആണ് കീർത്തി സുരേഷിന്റെ പുതിയ സിനിമ. ജയം രവിയാണ് ചിത്രത്തിലെ നായകൻ. സിനിമയ്ക്ക് വേണ്ടി വണ്ണം കൂട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് കീർത്തി സുരേഷ്. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഫിറ്റ്നസിന് താൻ ശ്രദ്ധ നൽകിത്തുടങ്ങിയത് മഹാനടി എന്ന സിനിമയ്ക്ക് ശേഷമാണെന്ന്…

Read More