
’15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം കഴിക്കുന്ന ആളാണ് താൻ’; ഉണ്ണി മുകുന്ദന്‍
തമിഴ് സിനിമയായ സീഡനിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമലോകത്തേക്ക് ചുവടുവെച്ചത്. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കെത്തുന്നത്. ഉണ്ണി മുകുന്ദന്റേതായി ഏറ്റവും അവസാനം ഇറങ്ങിയ ചിത്രമാണ് ജയ് ഗണേഷ്. ഇപ്പോഴിതാ ജയ് ഗണേഷിന്റെ പ്രമോഷനിടെ തന്റെ ശരീര സംരക്ഷണത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും ഉണ്ണി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. കൃത്യമായി ഫിറ്റ്‌നസ് നോക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. ഭക്ഷണം ശ്രദ്ധിക്കുന്നതിനായി പ്രോട്ടീന്‍ അടങ്ങുന്ന ഭക്ഷണമാണ് ഉണ്ണി അധികവും കഴിക്കുന്നത്. സിനിമ സെറ്റുകളിലാണെങ്കില്‍ പോലും ഭക്ഷണം ശ്രദ്ധിക്കുന്നയാളാണ് ഉണ്ണി. തന്റെ ഫിറ്റ്‌നസ് സംബന്ധമായ കാര്യങ്ങള്‍…