
കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നത് വിലക്കി കർണാടക
ചിക്കൻ, ഫിഷ് കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നതിന് വിലക്കേർപ്പെടുത്തി കർണാടക സർക്കാർ. പച്ചക്കറികൾ കൊണ്ടുണ്ടാക്കുന്ന കബാബുകളിലും കൃത്രിമനിറം ചേർക്കരുത്. ജനങ്ങളുടെ ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് കൃത്രിമനിറങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എക്സിലൂടെ(മുൻപത്തെ ട്വിറ്റർ) ഇതുസംബന്ധിച്ച പ്രസ്താവനയും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുതനിർദേശം മറികടക്കുന്ന ഭക്ഷ്യനിർമാതാക്കൾക്കെതിരെ ഏഴുവർഷം തടവും പത്തുലക്ഷംരൂപ പിഴയും അടക്കമുള്ള കടുത്ത നടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. കബാബുകളിൽ അമിതമായ അളവിൽ കൃത്രിമനിറങ്ങൾ ചേർക്കുന്നുവെന്നത് സംബന്ധിച്ച് കർണാടക ഭക്ഷ്യസുരക്ഷാവകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു….