
കേന്ദ്രം കടലിനെ വിൽപനയ്ക്കു വച്ചിരിക്കുകയാണ്; കേരള സർക്കാർ പ്രതികരിക്കാതിരിക്കുന്നതിൽ അദ്‌ഭുതം; കെ.സി.വേണുഗോപാൽ
കേന്ദ്ര സർക്കാർ കടൽ മണൽ ഖനനവുമായി മുന്നോട്ടു പോകുമ്പോൾ കേരള സർക്കാർ പ്രതികരിക്കാതിരിക്കുന്നതിൽ തനിക്ക് അദ്‌ഭുതമുണ്ടെന്ന് കെ.സി.വേണുഗോപാൽ എംപി. കൊല്ലം ഡിസിസി സംഘടിപ്പിച്ച രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ കൂടിയപ്പോൾ കടൽ ഖനനത്തിനെതിരെ പ്രമേയം പാസ്സാക്കാൻ സിപിഎം തയാറായില്ല. ഖനനത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്വീകരിച്ചത് പോലെയുള്ള ശക്തമായ നടപടി സ്വീകരിക്കാൻ പിണറായി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023ലെ ബ്ലൂ ഇക്കോണമി പോളിസിയുടെ മറവിൽ കേന്ദ്രസർക്കാർ കടലിനെ വിൽപനയ്ക്കു വച്ചിരിക്കുകയാണ്. ഖനനം ചെയ്യാനുള്ള…