തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടം

 തെലങ്കാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആകെയുള്ള 17 സീറ്റില്‍ കോണ്‍ഗ്രസും ബിജെപിയും എട്ട് സീറ്റുകളില്‍ വീതം ലീഡ് ചെയ്യുമ്പോള്‍ അസദുദ്ദിൻ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്‍റെ ഭാരത രാഷ്ട്ര സമിതിക്ക് ഒരു സീറ്റില്‍ പോലും ലീഡില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരു മണിക്കൂറായി കോണ്‍ഗ്രസും ബിജെപിയും തുല്യനിലയില്‍ തുടരുകയാണ്. ബിആർഎസിന്‍റെ വോട്ട് വിഹിതം പകുതിയിലധികം ഇടി‌ഞ്ഞതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ബിആര്‍എസിന്‍റെ വോട്ടുകള്‍…

Read More

ഇത്തവണ മോദി തരംഗമില്ല, തനിക്ക് പ്രധാനമന്ത്രിപദവിക്ക് അർഹതയുണ്ട്; കെ ചന്ദ്രശേഖർ റാവു

തനിക്ക് പ്രധാനമന്ത്രിപദവിക്ക് അർഹതയുണ്ടെന്ന അവകാശവാദവുമായി മുൻ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു രം​ഗത്ത്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി തരംഗമില്ലെന്നും കെസിആർ പറഞ്ഞു. എൻഡിഎയോ ഇന്ത്യ മുന്നണിയോ അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും പ്രാദേശികപാർട്ടികൾ ശക്തിപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎയും ഇന്ത്യാ മുന്നണിയും പ്രാദേശിക പാർട്ടികളുടെ സഖ്യത്തെ പിന്തുണയ്ക്കേണ്ടി വരും. നൂറ് ശതമാനം പ്രധാനമന്ത്രി പദവിക്ക് അവകാശവാദമുന്നയിക്കാൻ തനിക്ക് അർഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ദില്ലിയിൽ സഹായിക്കാൻ ബിആർഎസിന്‍റെ എംപിമാരുണ്ടാകുമെന്നും കെസിആർ കൂട്ടിച്ചേർത്തു.

Read More