
ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ; രൂക്ഷ വിമർശനവുമായി കെസിബിസി
ബി.ജെ.പിയ്‌ക്കെതിരേ രൂക്ഷ വിമർശനവുമായി കെ.സി.ബി.സി. ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് വിമർശനം. തല്ലും തലോടലും ഒരുമിച്ചു പോകില്ല എന്ന തലക്കെട്ടോട് കൂടി എഡിറ്റോറിയൽ പേജിലാണ് ബി.ജെ.പിയുടെ ക്രൈസ്തവവിരുദ്ധ നയങ്ങൾക്കെതിരേ കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയുടെ ലേഖനം. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിനെ ഉള്‍പ്പെടെ വിമർശിച്ചാണ് ലേഖനം. ക്രൈസ്തവർക്കു നേരെയുള്ള അതിക്രമങ്ങൾ വ്യാപകമായി നടക്കുന്നത് ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രവർത്തകരാണ് അക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. ആര്‍.എസ്.എസ്. പ്രസിദ്ധീകരണമായ ഓർഗനൈസറിൽ ക്രൈസ്തവ വിദ്വേഷം ഉൾക്കൊള്ളുന്ന…