മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞത്; മദ്യനിർമ്മാണ ശാലയ്ക്ക് കൂട്ടുനിൽക്കുമെന്ന് കരുതിയില്ല: കെ.സി വേണുഗോപാൽ

മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞത്. എന്നാൽ ഷാപ്പുകളുടെ എണ്ണം സർവകാല റെക്കോർഡിലാണ് എത്തിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതിൽ തടയിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കെസി വേണുഗോപാൽ. സിപിഐ മദ്യ നിർമ്മാണശാലയ്ക്ക് കൂട്ടു നിൽക്കുമെന്ന് കരുതിയില്ല. സിപിഐയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിൻ്റെ അർത്ഥം ലഭിച്ച ഡീലിന്റെ ഷെയർ നൽകും എന്നാണോയെന്നും കെ.സി വേണുഗോപാൽ ചോദിച്ചു. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പാണ് കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്ന് അദ്ദേഹം…

Read More

പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സിപിഎം എല്ലാ മാര്‍ഗവും പ്രയോഗിച്ചു; കോടതി വിധി സിപിഎമ്മിനുള്ള പ്രഹരം: കെ.സി വേണുഗോപാല്‍

കമ്മ്യൂണിസം ഉപേക്ഷിച്ച് ക്രിമിനലിസത്തിലേയ്ക്ക് ചേക്കേറിയ സിപിഎമ്മിന് കിട്ടിയ ശക്തമായ പ്രഹരമാണ് പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.  അക്രമ രാഷ്ട്രീയത്തിലൂടെ സിപിഎം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നത് ക്രിമിനല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയെന്നായെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ സിപിഎം എല്ലാ മാര്‍ഗവും പ്രയോഗിച്ചു. അതെല്ലാം പരാജയപ്പെട്ടു. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന് മാത്രമല്ല, സിപിഎം കൊലക്കത്തിയ്ക്ക്…

Read More

തൃശൂർ ഡിസിസി പ്രസിഡൻ്റ് സ്ഥാനം ; കെ.സി വേണുഗോപാലിൻ്റെ ഡൽഹിലെ വസതിയിൽ ചർച്ച

തൃശൂർ ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വസതിയിൽ ചർച്ച നടക്കുന്നു. ഡിസിസി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ്, അനിൽ അക്കര എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഡിസിസി അധ്യക്ഷന്റെ അധിക ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് വി.കെ ശ്രീകണ്ഠൻ എംപി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ചർച്ച. കയ്യാങ്കളിയെ തുടർന്ന് സസ്പെൻഷനിലായവരെ തിരിച്ചെടുക്കണമെന്ന് കെ. മുരളീധരനും ആവശ്യമുന്നയിച്ചു. 6 മാസത്തിലേറെയായി തൃശൂരിൽ ഡിസിസി പ്രസിഡന്റ്‌ ഇല്ല.

Read More

പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട കത്ത് പുറത്ത് വന്ന സംഭവം ; ഡിസിസി നേതാക്കളെ വിമർശിച്ച് കെ.സി വേണുഗോപാൽ

സ്ഥാനാർത്ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ ഡിസിസി നേതാക്കൾ തന്നെയാണ് കെസി വേണുഗോപാൽ. പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു വിമർശനം. ജില്ലയിലെ മുതി൪ന്ന നേതാക്കൾക്കെതിരെയാണ് കെസി വേണുഗോപാൽ വിമ‍ർശനം ഉന്നയിച്ചത്. സ്ഥാനാ൪ത്ഥിയുടെ മനോവീര്യം തക൪ക്കുന്ന നടപടിയുണ്ടാവരുതെന്നും മുതി൪ന്ന നേതാക്കൾ കൂടുതൽ പക്വതയോടെ പെരുമാറണമെന്നും കെസി ആവശ്യപ്പെട്ടു. വ്യക്തി വിദ്വേഷത്തിൻറെ പേരിൽ പാ൪ട്ടിയെ തക൪ക്കരുതെന്നും കെസി വേണുഗോപാൽ നേതാക്കളോട് പറഞ്ഞു.

Read More

‘സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സ’; മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യമെന്ന് കുറ്റപ്പെടുത്തി കെ സി വേണുഗോപാൽ

സർക്കാരിനെതിരെ വിമർശനവുമായി കെ സി വേണുഗോപാൽ എംപി രംഗത്ത്. സർക്കാർ നടത്തുന്നത് തൊലിപ്പുറത്തെ ചികിത്സയാണെന്ന് പറഞ്ഞ വേണുഗോപാൽ മുഖ്യമന്ത്രി സിപിഐയെ കളിയാക്കുന്നതിന് തുല്യമാണെന്നും കുറ്റപ്പെടുത്തി. ഡിജിപിയുടെ റിപ്പോർട്ട് എന്താണെന്ന് ജനങ്ങൾക്ക് അറിയില്ല. എന്തിനാണ് മാറ്റമെന്നും ഉത്തരവിലില്ല. ചുമതലയിൽ നിന്ന് മാറ്റി എന്ന് മാത്രമാണുള്ളത്. ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ട് ആത്മാർത്ഥമായ നടപടിയാണോ ഉണ്ടായത് എന്നും കെ സി വേണുഗോപാൽ ചോദിച്ചു.

Read More

പിഡിപിയെ ഒപ്പം കൂട്ടി സർക്കാരുണ്ടാക്കും: കെ.സി വേണുഗോപാൽ

ഹരിയാനയിലും ജമ്മു കശ്മീരിലും എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും. ഹരിയാനയിൽ സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി. കശ്മീരിൽ കേവല ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പറഞ്ഞു. പിഡിപിയെ ഒപ്പം കൂട്ടിയെങ്കിലും സർക്കാരുണ്ടാക്കുമെന്നും വേണു​ഗോപാൽ പറഞ്ഞു.  ഹരിയാനയിൽ പ്രചാരണ രം​ഗത്ത് കോൺ​ഗ്രസിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. 60 ന് മുകളിൽ സീറ്റ് ലഭിക്കും. അവിടെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. രാഹുൽ​ഗാന്ധിയുടെ പ്രചാരണവും മാനിഫെസ്റ്റോയും ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പമുള്ളതായിരുന്നുവെന്നും ഹരിയാനയിൽ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തന്നെയാണ് കരുതുന്നത്….

Read More

കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ല; ചെറിയ വീഴ്ചകൾ സ്വാഭാവികമെന്ന് കെസി വേണുഗോപാൽ

സംസ്ഥാനത്ത് കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. തെറ്റായ വാർത്തകൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ചെറിയ കാര്യങ്ങൾ പർവതീകരിക്കുകയാണ്. ഇതിനെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകും. ഒത്തിരി കാര്യങ്ങൾ ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾ ഉണ്ടാകും. അത് പർവതീകരിക്കണ്ട കാര്യമില്ല. ചെറിയ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവർക്കെതിരെ നടപടി ഉണ്ടാകും. വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല. കെ സുധാകരനും വിഡി സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയ ആളുകളാണ്. ഒരുമിച്ചാണ് ഇരുവരും…

Read More

ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ കാരണമെന്ന് ആവര്‍ത്തിച്ച് കെ സി വേണു​ഗോപാൽ

ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിൽ ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ കാരണമെന്ന് ആവര്‍ത്തിച്ച് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി രം​ഗത്ത്. ശബ്ദവോട്ടിൽ ഇന്ത്യ സഖ്യത്തിലെ എല്ലാവരും പങ്കെടുത്തുവെന്നും തങ്ങൾ ഉദ്ദേശിച്ച കാര്യം ശബ്ദവോട്ടോടെ നടന്നുവെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യ സഖ്യത്തിലെ എംപിമാരുടെയും പുറത്ത് നിന്നുള്ളവരുടെയും പിന്തുണ ലഭിച്ചെന്നും വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസടക്കം എല്ലാവരും കോൺഗ്രസ് ആഗ്രഹിച്ചത് പോലെ ശബ്ദവോട്ടിനൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്യാത്തതിനാലാണ് വോട്ട് ചെയ്യാൻ…

Read More

‘തൃശ്ശൂർ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം മാത്രം’: കെ സി വേണുഗോപാൽ

രാജ്യത്ത് സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിന് വേണ്ടി ടിഡിപി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായി സംസാരിക്കുന്നതിൽ കുഴപ്പമില്ല. തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണ്. തൃശ്ശൂരിലെ തോൽവി പാർട്ടി സൂക്ഷ്മമായി പരിശോധിക്കും. ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചതും പരിശോധിക്കും. സംസ്ഥാനത്ത് സിപിഐഎം വോട്ട് ബാങ്കിൽ വൻ ചോർച്ചയുണ്ടായിട്ടുണ്ടെന്നും കെസി…

Read More

‘കേരളത്തിൽ സിപിഎമ്മിനേറ്റ തിരിച്ചടി അവരുടെ പ്രവർത്തനത്തിന്റെ ഫലം; എക്സിറ്റ് പോൾ വിശ്വസിക്കുന്നില്ല’: കെ സി വേണു​ഗോപാൽ

ലോക്സഭ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. എല്ലാ ഏജൻസികളും ഒരുപോലെ ഫലം നൽകിയത് ദുരൂഹതയുണ്ടെന്നും കെസി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒരുപോലെയെന്ന് എക്സിറ്റ് പോൾ കണ്ടു. ആരെങ്കിലും ഇതൊക്കെ വിശ്വസിക്കുമോ എന്നും കെസി ചോദിച്ചു.  കേരളത്തിൽ സിപിഎമ്മിനേറ്റ തിരിച്ചടി അവരുടെ പ്രവർത്തനത്തിന്റെ ഫലമെന്നും കെസി കുറ്റപ്പെടുത്തി. എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ തന്നെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ സംസ്ഥാനങ്ങളിലെ സാഹചര്യമല്ല പ്രതിഫലിക്കുന്നതെന്നും കെസി പ്രതികരിച്ചു….

Read More