തൃശ്ശൂർ തോൽവിക്ക് കാരണം സിപിഎം-ബിജെപി ബാന്ധവമെന്ന് കെസി ജോസഫ്; കോൺഗ്രസ് റിപ്പോർട്ട് പുറത്ത്
പാർലമെൻറ് മണ്ഡലത്തിലെ യൂഡിഎഫിൻ്റെ പരാജയം അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമെന്ന് കമ്മീഷൻ അംഗം കെ സി ജോസഫ് പറഞ്ഞു. തൃശ്ശൂരിൽ കെ മുരളീധരൻ്റെ തോൽവിക്ക് കാരണം സിപിഎം-ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോൾ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും കെസി ജോസഫ് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണ് കോൺഗ്രസ് നേതാവ് ഇക്കാര്യത്തിൽ വ്യക്തത വകുത്തിയത്. പൂരം കലങ്ങിയത് തൃശ്ശൂരിലെ തോൽവിക്ക് കാരണമായില്ലെന്നാണ് അന്വേഷണ റിപ്പോർട്ടെന്ന പ്രചാരണം ശക്തമായതിനിടയിലാണ് വിശദീകരണം….