കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

‍‍കഴക്കൂട്ടം കാരോട് ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പതിനെട്ടോളം യാത്രക്കാര്‍ അപകടസമയത്ത് ബസിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തിരുപുറം ആര്‍.സി. ചര്‍ച്ചിന് സമീപം എത്തിയപ്പോഴാണ് ബസിന്റെ മുന്നില്‍നിന്നും തീ പടര്‍ന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് സമീപത്ത് ഒതുക്കിനിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബസ് മുഴുവന്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

Read More

കുട്ടിയെ ജീപ്പിന്റെ ബോണറ്റിലിരുത്തി യാത്ര; ജീപ്പ് ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഓണാഘോഷ പരിപാടികൾക്കിടെ തുറന്ന ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി യാത്ര ചെയ്ത സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. തിരുവനന്തപുരം കഴക്കൂട്ടത്ത് ഇന്നലെ വൈകീട്ടാണ് സംഭവം ഉണ്ടായത്. ജീപ്പ് ഡ്രൈവറെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . യുവാക്കളുടെ സംഘമാണ് ഓണാഘോഷത്തിനിടെ തുറന്ന ജീപ്പിന്റെ ബോണറ്റിൽ കുട്ടിയെ ഇരുത്തി യാത്ര ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് നടപടിയെടുത്തത്. കഴക്കൂട്ടം മേനംകുളം വാടിയിൽനിന്ന് ജീപ്പ് പിടികൂടി. ഓണാഘോഷങ്ങൾക്കായി അപകടകരമായ രീതിയിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന്…

Read More