
ഓപ്പറേഷൻ കാവേരി; കേന്ദ്രമന്ത്രി വി.മുരളീധരന് ചുമതല
ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ചു നാട്ടിലെത്തിക്കാനുള്ള ദൗത്യം ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുവം സമ്മേളനത്തിൽ അറിയിച്ചു. ഓപ്പറേഷൻ കാവേരി എന്നു പേരിട്ട പദ്ധതിയുടെ ചുമതല വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെയാണ് ഏൽപ്പിച്ചതെന്നു മോദി വ്യക്തമാക്കിയത് പ്രസംഗം പരിഭാഷപ്പെടുത്തിയ മുരളീധരൻ തന്നെ ജനാവലിയെ അറിയിച്ചു. രാത്രി തന്നെ മുരളീധരൻ സൗദി അറേബ്യയിലെ ജിദ്ദയിലേക്കു തിരിക്കുകയും ചെയ്തു. നാവികസേനയുടെ കപ്പലുകളും വ്യോമസേനയുടെ ചരക്കു വിമാനങ്ങളുമാണ് ദൗത്യത്തിനായി രംഗത്തുള്ളത്. സൗദിയിലെ ജിദ്ദ വിമാനത്താവളത്തിൽ 2 സി 130ജെ…