കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്; 63 ലക്ഷം രൂപ അരവിന്ദാക്ഷൻ അമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇ.ഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റിലായ സി.പി.എം. നേതാവ് പി.ആര്‍. അരവിന്ദാക്ഷൻ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിചാരണക്കോടതിയില്‍ ആവര്‍ത്തിച്ചു. പെരിങ്ങണ്ടൂര്‍ സഹകരണബാങ്കില്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച്‌ ചോദ്യംചെയ്യലില്‍ അരവിന്ദാക്ഷൻ സമ്മതിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. അരവിന്ദാക്ഷനെയും സി.കെ. ജില്‍സിനെയും വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റഡി ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. അരവിന്ദാക്ഷനെയെും ജില്‍സിനെയും ഈ മാസം ഒൻപത് മുതല്‍ രണ്ടുദിവസത്തേക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിടണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെടുന്നത്. ഈ അപേക്ഷ…

Read More