ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി; 3 കുട്ടികള്‍ ആശുപത്രിയില്‍

കട്ടപ്പന ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നുവിദ്യാര്‍ഥികള്‍ക്കാണ് ചിക്കന്‍കറിയില്‍നിന്ന് പുഴുക്കളെ കിട്ടിയത്. മൂന്നുവിദ്യാര്‍ഥികളും ഭക്ഷ്യ വിഷബാധയേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്വിമ്മിങ് അക്കാദമിയിലെ നീന്തല്‍ പരിശീലനത്തിന് ശേഷമാണ് കുട്ടികള്‍ സമീപത്തെ ഹോട്ടലിലെത്തി പൊറോട്ടയും ചിക്കന്‍കറിയും കഴിച്ചത്. ഇതിനിടെയാണ് കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടത്. ഇതോടെ മൂവരും ഛര്‍ദിച്ചു. തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ പകര്‍ത്തി. പിന്നാലെ വയറുവേദനയും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു….

Read More

വിവാഹ ദോഷം മാറാനെന്ന പേരിൽ സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു; ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതക കേസ് പ്രതി നിതീഷിനെതിരെ പുതിയ കേസ് ചുമത്തി

കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിലാണ് പൊലീസ് ഒരു ബലാത്സംഗ കേസ് കൂടി നിതീഷിനെതിരെ ചുമത്തിയത്. നേരത്തെ സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിന് നേരത്തെ കേസ് എടുത്തിരുന്നു. സുഹൃത്തിന്‍റെ സഹോദരിയെ വിവാഹദോഷം മാറാണെന്ന പേരിൽ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. ഈ സംഭവത്തിലാണ് പുതിയ കേസ്. 

Read More

ഇടുക്കി കട്ടപ്പനയിലെ ഇരട്ട കൊലപാതകം; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

ഇടുക്കി കട്ടപ്പനയിലെ ഇരട്ട കൊലപാതകത്തിൽ തുടരന്വേഷണത്തിനായി 10 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക സംഘം. എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കേസിൽ പ്രധാന പ്രതി നിതീഷ്, കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമ എന്നിവരെ ഇന്നലെ രാത്രി വൈകിയും ചോദ്യം ചെയ്തിരുന്നു. മോഷണ ശ്രമത്തിനിടെ കാലൊടിഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന വിഷ്ണുവിനെ കൂടി ചോദ്യം ചെയ്താലേ കേസിൽ…

Read More

ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുളള തെരച്ചിൽ ഇന്നും തുടരും

ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ നവജാത ശിശുവിന്‍റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുള്ള തെരച്ചിൽ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിന്റെയും സഹോദരന്‍റെയും സഹായത്തോടെ അഞ്ചു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മൃതദേഹം കട്ടപ്പന സാഗര ജങ്ഷനിലെ വീടിന് സമീപമുള്ള തൊഴുത്തിൽ മറവ് ചെയ്‌തെന്നായിരുന്നു നിതീഷ് ആദ്യം നൽകിയ മൊഴി. എന്നാൽ തെളിവെടുപ്പിനിടെ നിതീഷ് മൊഴി മാറ്റി…

Read More

ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകം; വിജയന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. പ്രതി നിതീഷുമായുള്ള തെളിവെടുപ്പിൽ വിജയനെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് ഫോറൻസിക് സർജൻ സ്ഥലത്തെത്തിയതോടെ തറ കുഴിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടി ആരംഭിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുവെന്ന് കരുതുന്ന സാ​ഗര ജങ്ഷനിലെ വീട്ടിലേക്ക്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ആലപ്പുഴ ബീച്ചിൽ ഐ എൻ ടി യു സി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക്​ കുത്തേറ്റു. ആലപ്പുഴ പള്ളിപ്പുരയിടം ബീച്ച്​ വാർഡ്​ നരേന്ദ്രനാണ്​ കുത്തേറ്റത്​. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു. ആലപ്പുഴ റെയിൽവേ സ്​റ്റേഷൻ അരഷർകടവ്​ ആൻഡ്രൂസാണ്​ കുത്തിയത്​. …………………………… തിരുവനന്തപുരം പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് ചിലന്തിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് ചിലന്തിയെ കണ്ടെത്തിയത്. …………………………… തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശ്രീനാരായണ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും. മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേരയാണ് ഇക്കാര്യം അറിയിച്ചത്. ……………………………………. താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ……………………………………. വീട്ടുമുറ്റത്തുനിന്ന് ചാരായം വാറ്റുന്നതിനിടയിൽ…

Read More