
ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാത കേസ്; കുട്ടിയുടെ മൃതദേഹം കത്തിച്ചെന്ന് പ്രതിയുടെ മൊഴി, വീണ്ടും ചോദ്യം ചെയ്യും
ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതകത്തിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ തെളിവ് കണ്ടെത്താനാകാതെ പൊലീസ്. മൂന്ന് പ്രതികളെയും കുട്ടിയുടെ അമ്മയേയും പോലീസ് വിശദമായി ചോദ്യം ചെയ്യും. കുട്ടിയുടെ മൃതദേഹം കത്തിച്ചു കളഞ്ഞുവെന്ന മൊഴി ശരിയാണോ എന്ന് പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ. മൂന്നുദിവസമായി കട്ടപ്പന ഇരട്ടക്കൊലപാത കേസിലെ മുഖ്യപ്രതി നിതീഷ് പോലീസ് കസ്റ്റഡിയിലാണ്. നവജാത ശിശുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിതീഷ് മൊഴിമാറ്റി പറയുന്നത് പോലീസിനെ വലയ്ക്കുന്നുണ്ട്. നാളെ കസ്റ്റഡി കാലാവധി തീരാൻ ഇരിക്കെ, ചുരുങ്ങിയ സമയത്തിനുള്ളിൽ പരമാവധി തെളിവുകൾ കണ്ടെത്താനാണ്…