കാട്ടാക്കട അശോകൻ വധക്കേസ്; 1 മുതൽ 5 വരെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. 1 മുതൽ 5 വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, 7, 10,12 പ്രതികൾക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ 8 പ്രതികളും ആർഎസ്എസ് പ്രവർത്തകരാണ്. ശംഭു, ശ്രീജിത്ത്, ഹരികുമാർ, ചന്ദ്രമോഹൻ, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികൾ. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013 ലാണ് സിപിഎം പ്രവർത്തകനായ അശോകനെ വീട്ടിൽ നിന്നും…

Read More

മത്സ്യത്തൊഴിലാകളെ സംരക്ഷിക്കും, 70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ ; വൻ വാഗ്ദാനങ്ങളുമായി മോദി തിരുവനന്തപുരത്ത്

തിരുവനന്തപുരം കാട്ടാക്കടയിലെ പൊതുസമ്മേളന വേദിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ സ്വാഗതം പറഞ്ഞ് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷമെന്ന് വ്യക്തമാക്കി. മോദിയുടെ ഗ്യാരണ്ടി എന്ന് ആവർത്തിച്ച്, ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ചായിരുന്നു മോദിയുടെ പ്രസംഗം. ബിജെപിയുടെ പ്രകടന പത്രിക എന്നാൽ മോദിയുടെ ഗ്യാരണ്ടിയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കേരളത്തിൽ വികസനം കൊണ്ടുവരുമെന്നും പറഞ്ഞു. മോദി പറഞ്ഞ വാക്കുകൾ ചൈത്ര നവരാത്രിയുടെയും വിഷുവിന്റെയും ഈ പരിപാവന വേളയിൽ പത്മനാഭസ്വാമിയുടെയും മാതാ ഭദ്രകാളിയുടെയും ഈ നാട്ടിലെത്താൻ എനിക്ക്…

Read More

കാട്ടാക്കടയിലെ നവവധുവിന്റെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ നവവധു ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.കാട്ടാക്കട സ്വദേശി വിപിനാണ് അറസ്റ്റിലായത്. സംഭവം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാളിലായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. സോനയുടെ മരണത്തിന് കാരണം വിപിന്റെ മാനസിക, ശാരീരിക പീഡനമാണെന്ന് കണ്ടെത്തലിനെ തുടർന്നാണ് നടപടി.2023 ജൂലൈ രണ്ടിനായിരുന്നു പന്നിയോട് സ്വദേശിയായ സോന ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയത് ഈ സമയം ഭർത്താവ് വിപിനും മുറിയിൽ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നെങ്കിലും, വിപനെ…

Read More

കാട്ടാക്കടയിലെ പത്താം ക്ലാസുകാരന്‍റെ മരണത്തിൽ വാഹനമോടിച്ച പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി

കാട്ടാക്കടയില്‍ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തില്‍ വാഹനമോടിച്ച പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അസ്വാഭാവികത മനസിലായത്.കുട്ടിയോട് പ്രിയരഞ്ജന് മുൻവൈരാഗ്യം ഉണ്ട്. ഇക്കാര്യം ബോധ്യപ്പെട്ടു.കൊലക്കുറ്റം ചുമത്തി. 302ാം വകുപ്പ് ചേർത്തുവെന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു പറഞ്ഞു. പ്രതി പ്രിയര‍‍ഞ്ജനായി പൊലീസ് തെരച്ചിൽ തുടരുന്നു. പൂവച്ചൽ സ്വദേശിയായ പ്രിയര‍ഞ്ജൻ, കേരളം കടന്ന് പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.  കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. ആദ്യം…

Read More