
കാട്ടാക്കട ആൾമാറാട്ട കേസിൽ മുൻ എസ് എഫ് ഐ നേതാവ് വിശാഖ് കീഴടങ്ങി
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതി മുൻ എസ് എഫ് ഐ നേതാവ് എ വിശാഖ് കീഴടങ്ങി. കാട്ടാക്കട പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ഒന്നാം പ്രതി മുൻ പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജു, വിശാഖ് എന്നിവരുടെ ജാമ്യഹർജികൾ ഹൈക്കോടതി തളളിയിരുന്നു. രണ്ട് പ്രതികളും ഈമാസം നാലിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് കീഴടങ്ങൽ.കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി വിജയിച്ച എ…