
പറ്റില്ലെങ്കില്‍ വിവാഹം വേണ്ടെന്ന് വെക്കാമെന്ന് അന്ന് കത്രീന അന്ന് ഭീഷണി മുഴക്കി; വിക്കി കൗശല്‍
ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. പലപ്പോഴായി തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ വിക്കിയും കത്രീനയും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ കല്യാണം നടക്കുന്നതിന് മുമ്പ് കല്യാണം വേണ്ടെന്ന് വെക്കാം എന്നുപറഞ്ഞ് കത്രീന തന്നെ ഭീഷണിപ്പെടുത്തിയ രസകരമായ സംഭവം പങ്കുവെച്ചിരിക്കുകയാണ് വിക്കി കൗശല്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് വിക്കി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇരുവരും ഒട്ടേറെ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തിരുന്നു. വിവാഹ ചടങ്ങുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അക്കൂട്ടത്തില്‍ ഇരുവരും ചേര്‍ന്ന് തന്നെ…