
കഥകളി ആചാര്യൻ വാഴേങ്കട വിജയൻ അന്തരിച്ചു
കഥകളിയിലെ വാഴേങ്കട ശൈലിയുടെ അവസാന കണ്ണികളിലൊരാളും അരങ്ങിലും കളരിയിലും സവിശേഷമായ കൈയൊപ്പു ചാർത്തിയ ആചാര്യനുമായ വാഴേങ്കട വിജയൻ (83) അന്തരിച്ചു. കലാമണ്ഡലം മുൻ പ്രിൻസിപ്പലും ദീർഘ കാലം വടക്കൻ വേഷ വിഭാഗത്തിന്റെ വേധാവിയുമായിരുന്നു. കഥകളി ആചാര്യനും കലാമണ്ഡലത്തിന്റെ പ്രഥമ പ്രിൻസിപ്പലുമായിരുന്ന വാഴേങ്കട കുഞ്ചു നായരുടെ രണ്ടാമത്തെ മകനും ശിഷ്യരിൽ പ്രമുഖനുമാണ് വിജയൻ. മാർച്ച് നാലിനു ശതാഭിഷേകത്തിനൊരുങ്ങുന്നതിനിടെയാണ് വിയോഗം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം. മൃതദേഹം വെള്ളിനേഴി ഞാളാക്കുറുശ്ശിയിലെ വീട്ടിൽ. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ…