
ബഹിരാകാശ സഞ്ചാരികളുടെ മൂൺ വാക്കിംങ്; നാസയുടെ ആര്‍ട്ടിമിസ് 3 ദൗത്യം 2026 ൽ
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് അപ്പോളോ ദൗത്യത്തിലാണ് മനുഷ്യന് അവസാനമായി ചന്ദ്രനില്‍ ഇറങ്ങിയത്. 2026 ൽ ആര്‍ട്ടിമിസ് 3 ദൗത്യത്തിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനൊരുങ്ങുകയാണ് നാസ. ഇതിനുള്ള മുന്നൊരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ചന്ദ്രനിലെത്തിയാൽ വെറുതെ അങ്ങ് നടക്കാനൊന്നും പറ്റില്ല. നാസയുടെ ബഹിരാകാശ സഞ്ചാരികളായ കേറ്റ് റൂബിന്‍സിനും ആരേന്ത ഡഗ്ലസിനും ചന്ദ്രനിൽ എങ്ങനെ നടക്കണമെന്നും അതിനുള്ള ഉപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണമൊക്കെയുള്ള പരിശീലനം നൽകികൊണ്ടിരിക്കുകയാണ് നാസ. മോക്ക് സ്പേസ് സ്യൂട്ടുകള്‍ ധരിച്ച് അരിസോണയിലെ ഫ്ളാഗ്സ്റ്റാഫിനടുത്തുള്ള സാന്‍ ഫ്രാന്‍സിസ്കോ വോള്‍കാനിക് ഫീല്‍ഡിലാണ് ഇവർ…