
കതാറ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനത്തിന് തുടക്കമായി
കതാറ കൾച്ചറൽ വില്ലേജ് ഇനിയുള്ള നാല് ദിനങ്ങൾ ഫാൽക്കൺ പക്ഷികളുടെ ലോകമാണ്. കോടികൾ വിലയുള്ള വി.വി.ഐ.പി ഫാൽക്കണുകൾ ഇവിടെ അണിഞ്ഞൊരുങ്ങി നിൽക്കും. സ്വന്തമാക്കാൻ പണസഞ്ചിയുമായി ഖത്തറിൽ നിന്ന് മാത്രമല്ല വിദേശത്ത് നിന്ന് വരെ ഫാൽക്കൺ പ്രിയരെത്തും. ലേലത്തിലൂടെയാണ് പക്ഷികളെ വിൽപ്പന നടത്തുക. പക്ഷികൾ മാത്രമല്ല, പക്ഷികളുടെ പരിചരണം, വേട്ട തുടങ്ങിയവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളെല്ലാം ഫാൽക്കൺ പ്രദർശനത്തിലുണ്ട്. ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഖാലിദ് ബിൻ ഇബ്രാഹിം അൽ സുലൈതി പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇത്തവണ പത്തൊൻപത് രാജ്യങ്ങളുടെ…