തെലുങ്കർക്ക് എതിരായ അധിക്ഷേപ പരാമർശം ; അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരി ജാമ്യാപേക്ഷ നൽകി

തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരി ജാമ്യാപേക്ഷ നൽകി. ചെന്നൈ എഗ്മൂർ കോടതിയിലാണ് ഹർജി നൽകിയത്. കുട്ടിയെ നോക്കാൻ വീട്ടിൽ മറ്റാരുമില്ലെന്നും പരാമർശത്തിൽ മാപ്പ് പറഞ്ഞെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. ഈ മാസം 29 വരെ റിമാൻഡ് ചെയ്ത കസ്തൂരി നിലവിൽ ചെന്നൈ പുഴൽ ജയിലിലാണ്. അതേസമയം കസ്തൂരിയെ അറസ്റ്റ് ചെയ്തതിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കള്ളപ്പണക്കേസിൽ പ്രതിയായ സെന്തിൽ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് കസ്തൂരിയെ രാത്രിയിൽ ബലമായി കസ്റ്റഡിയിൽ എടുത്തതെന്ന്…

Read More

വിവാദ പരാമര്‍ശം; നടി കസ്തൂരി ശങ്കറിന് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി

തമിഴ്‌നാട്ടിലെ തെലുങ്ക് സമൂഹത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ നടി കസ്തൂരി ശങ്കറിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി. ജാമ്യം തേടി നടി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു. നവംബര്‍ മൂന്നിന് ചെന്നൈയില്‍ നടന്ന ഒരു ബ്രാഹ്‌മണ യോഗത്തില്‍ സംസാരിക്കവെയാണ് കസ്തൂരി തെലുങ്കര്‍ക്കെതിരായ പരാമര്‍ശം നടത്തിയത്. തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകമാരായി എത്തിയവര്‍ ഇപ്പോള്‍ തമിഴ് വംശത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുകയാണ് എന്നായിരുന്നു കസ്തൂരിയുടെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതോടെ തന്റെ അഭിപ്രായങ്ങള്‍…

Read More

ഖുശ്ബുവിനുപോലും ധൈര്യമില്ല, തമിഴ്സിനിമയിലെ അണിയറക്കഥകൾ തുറന്നുപറയാൻ ഒരു നടിയും തയാറാകില്ല: കസ്തൂരി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ ലോകത്ത് നേരിടുന്ന ചൂഷണങ്ങൾ തുറന്ന് പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടത്തലുമായി എത്തിയിരിക്കുകയാണ് നടി കസ്തൂരി. മോശം അനുഭവങ്ങളെ തുടർന്നാണ് താൻ മലയാള സിനിമയിൽ അഭിനയിക്കുന്നതു നിർത്തിയതെന്നാണു കസ്തൂരി വെളിപ്പെടുത്തിയിരിക്കുന്നത്. മോശമായി പെരുമാറിയതിനു താൻ പ്രൊഡക്ഷൻ മാനേജരുടെ കരണത്ത് അടിച്ചുവെന്നാണ് കസ്തൂരി വെളിപ്പെടുത്തുന്നത്. ഇൻഡസ്ട്രിയിൽ ചില വിവരദോഷികളെ എനിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും മലയാളത്തിൽ. അതുകൊണ്ടാണ് ഞാൻ മലയാളത്തിൽ അഭിനയിക്കുന്നത് നിർത്തിയത്. വളരെ മോശം സമീപനമായിരുന്നു….

Read More

‘നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം, നയൻതാരയുടെ സറൊഗസിയെ എതിർത്തിട്ടില്ല’; കസ്തൂരി

തെന്നിന്ത്യയിൽ നയൻതാര വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളെ സ്വീകരിച്ചപ്പോൾ വലിയ തോതിൽ വാർത്തയായി. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾക്കുള്ളിൽ തങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നെന്ന് നയൻതാരയും ഭർത്താവ് വിഘ്‌നേശ് ശിവനും അറിയിച്ചപ്പോൾ പലർക്കും അമ്പരപ്പായി. പിന്നീടാണ് സറൊഗസി വഴിയാണ് കുട്ടികൾ പിറന്നതെന്ന് വ്യക്തമായത്. ഉയിർ, ഉലകം എന്നിവരാണ് നയൻതാരയുടെയും വിഘ്‌നേശിന്റെയും മക്കൾ. സന്തോഷ വാർത്ത അറിയിച്ചതിന് പിന്നാലെ താര ദമ്പതികൾ വിവാദത്തിൽ അകപ്പെടുകയാണുണ്ടായത്. സറൊഗസി സംബന്ധിച്ചുള്ള നിയമത്തിൽ ചില പുതിയ ചട്ടങ്ങൾ സർക്കാർ വെച്ചിട്ടുണ്ട്. ഈ ചട്ടങ്ങൾ നയൻതാരയും വിഘ്‌നേശും…

Read More

ഒരു പാട്ടിൻറെ രൂപത്തിൽ ഊർമിളയ്ക്കു കൈവന്ന ഭാഗ്യം; നായികയ്ക്കു പകരം എനിക്കു സഹോദരിയാകേണ്ടിവന്നു: കസ്തൂരി

ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ച് ചരിത്രമായിത്തീർന്ന കമൽഹാസൻ ചിത്രം ഇന്ത്യനിൽ നായികയായി ഊർമിള മണ്ഡോത്കർ എത്തിയ സാഹചര്യവും തനിക്കതു നഷ്ടമായതും നടി കസ്തൂരി പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. വർഷങ്ങൾക്കു ശേഷമാണെങ്കിലും ഇത്തരം അണിയറക്കഥകൾ പുറത്തുവരുന്നത് ആരാധകർക്കു ഹരമാണ്. ഇന്ത്യനിൽ ഊർമിള ചെയ്ത കഥാപാത്രത്തിനായി തന്നെ പരിഗണിച്ചിരുന്നുവെന്ന് നടി കസ്തൂരി. സ്വിം സ്യൂട്ടിൽ ഞാനും ചിത്രങ്ങൾ അയച്ചിരുന്നു. എന്നാൽ ആ സമയത്താണ് ഊർമിളയുടെ രംഗീല എന്ന സിനിമയുടെ പ്രൊമോഷൻ നടക്കുന്നത്. ഊർമിളയുടെ തന്ഹാ തന്ഹാ.. എന്ന ഗാനം…

Read More