
ധോണിയെ കളിപ്പിക്കാനായി ഒരു നിയമമാറ്റത്തിനും ബിസിസിഐയോട് ആവശ്യപ്പെട്ടില്ല; അൺകാപ്ഡ്’ നിയമം ബിസിസിഐയുടെ നിർദേശമെന്ന് ചെന്നൈ സിഇഒ
വരാനിരിക്കുന്ന ഐപിഎൽ സീസണിൽ എം.എസ്. ധോണിയെ കളിപ്പിക്കാനായി ഒരു നിയമമാറ്റത്തിനും ബിസിസിഐയോട് താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. അൺകാപ്ഡ് നിയമം തിരികെക്കൊണ്ടുവരാമെന്നതു ബിസിസിഐയുടെ നിർദേശമായിരുന്നെന്നും കാശി വിശ്വനാഥൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. വിരമിച്ച ശേഷം അഞ്ചു വർഷം കഴിഞ്ഞ താരങ്ങളെ അൺകാപ്ഡ് ആയി പരിഗണിക്കുന്ന നിയമമാണ് ഇത്. 2008 മുതൽ 2021 വരെയുള്ള സീസണുകളിൽ ഈ നിയമം ഐപിഎല്ലിൽ ഉണ്ടായിരുന്നു. എന്നാൽ ആരും ഇത് കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഈ നിയമം…