കശ്മീരിലെ മഞ്ഞിൽ ഫാഷൻ ഷോ; പ്രതിഷേധം ശക്തം, റിപ്പോർട്ട് തേടി മുഖ്യമന്ത്രി

ജമ്മു കാശ്മീരിലെ ​ഗുൽമാർ​ഗിൽ റംസാൻ മാസത്തിൽ ഫാഷൻ ഷോ സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധം. സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള റിപ്പോർട്ട് തേടി. പ്രാദേശിക സാഹചര്യം പരി​ഗണിക്കാതെയുള്ള നടപടിക്കെതിരെ റിപ്പോർട്ട് ലഭിച്ചയുടൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസത്തിന്റെ പേരിൽ അശ്ലീലം അനുവദിക്കില്ലെന്ന് ​ഹുറിയത്ത് കോൺഫറൻസ് നേതാവ് മിർവയ്സ് ഉമർ ഫാറൂഖും പ്രതികരിച്ചു. ഫാഷൻ ബ്രാൻഡായ ശിവൻ ആൻഡ് നരേഷാണ് മഞ്ഞ് വീഴ്ചയുള്ള തുറസ്സായ മേഖലയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്.

Read More

കശ്മീരിലേയ്ക്കും പുതിയ വന്ദേ ഭാരത്; ഇത് ടൂറിസം മേഖലയ്ക്കും കൂടുതൽ കരുത്ത് പകരുമെന്ന് റെയിൽവേ സഹമന്ത്രി

കശ്മീരിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ (യുഎസ്‌ബിആർഎൽ) കശ്മീരിനെ ഡൽഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ടൂറിസം മേഖലയ്ക്കും കൂടുതൽ കരുത്ത് പകരുമെന്നും രവ്നീത് സിംഗ് കൂട്ടിച്ചേർത്തു. ഡൽഹി – കശ്മീർ വന്ദേ ഭാരത് എക്‌സ്പ്രസിന് 11 എസി 3-ടയർ കോച്ചുകളും നാല് എസി 2-ടയർ കോച്ചുകളും ഒരു ഫസ്റ്റ്…

Read More

സൈനിക വാഹനം മറിഞ്ഞ് അപകടം; കാശ്മീരിൽ ജവാന് വീരമൃത്യു

കാശ്മീരിലെ കുൽഗാം ജില്ലയിൽ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ജവാന് വീരമൃത്യു. ഡിഎച്ച് പോറ റോഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന എട്ട് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൈന്യം അറിയിച്ചു ഒക്ടോബർ 24ന് കാശ്മീരിലെ ഗുൽമാർഗ് സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ബോട്ട പത്രി മേഖലയിൽ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നിരുന്നു. ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തു. മൂന്ന് സൈനികർക്ക് പരിക്കേറ്റു.

Read More

‘സ്വയം നശിക്കുകയാണ്; ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല, ഭീകരപ്രവർത്തനം അവസാനിപ്പിക്കണം’: ഫാറൂഖ് അബ്ദുല്ല

ജമ്മു കശ്മീർ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ലെന്നും മേഖലയിൽ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ അവർ അവസാനിപ്പിക്കണമെന്നും നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല. ‘‘30 വർഷമായി ഞാനിതിനു ദൃക്സാക്ഷിയാണ്. ഇതിനൊരു പരിഹാരം കാണാതെ ആക്രമണങ്ങൾ അവസാനിക്കില്ല.’’ – ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. ‘‘നിരപരാധികളാണ് കൊല്ലപ്പെടുന്നത്. ഞങ്ങൾ ഒരിക്കലും പാക്കിസ്ഥാന്റെ ഭാഗമാകില്ല. പിന്നെന്തിനാണ് അവരിതു ചെയ്യുന്നത്. ഞങ്ങളുടെ ഭാവി നശിപ്പിക്കാനാണോ? പാക്കിസ്ഥാൻ അവരുടെ രാജ്യത്തിനുവേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കണം. അതിന്റെ വികസനം, എങ്ങനെയൊക്കെ മെച്ചപ്പെടുത്താം തുടങ്ങിയവയായിരിക്കണം നോക്കേണ്ടത്. പാക്കിസ്ഥാൻ സ്വയം നശിക്കുകയാണ്….

Read More

കശ്മീരിന് പ്രത്യേക പദവി തിരിച്ചു നൽകണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി; പരിഹാസ്യമാണെന്ന് ചുട്ടമറുപടി നൽകി ഇന്ത്യ

ജമ്മു കശ്മീർ വിഷയം യുഎൻ ജനറൽ അസംബ്ലിയിൽ ഉന്നയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. കശ്മീരിൽ ഹിതപരിശോധന നടത്തണമെന്ന് ഷഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ ഇന്ത്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് പറഞ്ഞ അദ്ദേഹം ഭീകരവാദി ബുർഹാൻ വാനിയെ ന്യായീകരിക്കുകയും ചെയ്തു എന്നതാണ് ശ്രദ്ധേയം. ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ചു നല്കണം എന്നതാണ് പാക് പ്രധാനമന്ത്രിയുടെ പ്രധാന ആവശ്യം. ഷഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യ ശക്തമായ മറുപടിയാണ് നൽകിയത്. പാക് പ്രധാനമന്ത്രിയുടെ പ്രസംഗം പരിഹാസ്യമാണെന്ന് ഇന്ത്യൻ പ്രതിനിധി…

Read More

‘കശ്മീരിലെ ജനവിധി ഇന്ത്യയുടെ ദുർ​ഗതി മാറ്റും’; ഫറൂഖ് അബ്ദുള്ള

കശ്മീരിലെ ജനവിധി ഇന്ത്യയുടെ ദുർഗതി മാറ്റുമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം അധികാരത്തിൽ വരുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. കശ്മീർ ഭരിക്കേണ്ടത് ​ഗവർണറല്ല, ജനാധിപത്യ സർക്കാരാണ്. ആദ്യഘട്ട പോളിം​ഗ് ശതമാനം ഇന്ത്യ സഖ്യത്തിന് അനുകൂലമാണ്. കശ്മീർ പുനസംഘടന തികഞ്ഞ പരാജയമാണ്. സഖ്യത്തിൻ്റെ ഭാഗമാകേണ്ടെന്ന് പി ഡി പി സ്വയമെടുത്ത തീരുമാനമാണെന്നും ഫറൂഖ് അബ്ദുള്ള  പറഞ്ഞു. ചൈനയുടെ മുന്നേറ്റത്തെ ചെറുക്കാനും കേന്ദ്രസര്‍ക്കാരിനാകുന്നില്ലെന്ന് ഫറൂഖ് അബ്ദുള്ള വിമര്‍ശിച്ചു. മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കണമെന്നും…

Read More

ജമ്മു കശ്മീരിലെ കുൽഗാമിൽ മേഘവിസ്ഫോടനം; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ മേഘവിസ്ഫോടനം. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ കുൽഗാം ജില്ലയിലെ ദംഹൽ ഹൻജിപോറ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. മുഖ്താർ അഹമ്മദ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും എവിടെയെങ്കിലും  കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടങ്ങി.  ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലും മേഘവിസ്ഫോടനം ഉണ്ടായി. റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശ്രീനഗർ – ലേ…

Read More

ഭീകരർ അതിർത്തി കടന്നെത്തിയെന്ന് നിഗമനം; ജമ്മു കശ്മീരിൽ കമാൻഡോകളെ വിന്യസിക്കാൻ കേന്ദ്രം

ജമ്മു കശ്മീരിൽ കമാൻഡോകളെ വിന്യസിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ 500 പാര സ്‌പെഷൽ ഫോഴ്‌സ് കമാൻഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 50-55 ഭീകരർ അതിർത്തി കടന്നെത്തിയതായാണ് സൈന്യത്തിന്റെ നിഗമനം. 3500 ഓളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സ്ഥിതി വിലയിരുത്താൻ ഉന്നത കരസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉയരമുള്ള പർവത പ്രദേശങ്ങളും വനങ്ങളും നുഴഞ്ഞുകയറ്റക്കാർക്ക് സഹായകരമാണെന്നാണ് സൈന്യത്തിന്റെ നിഗമനം. പ്രദേശിക സഹായം ലഭിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ…

Read More

പാക് അധീന കശ്മീരിൽ പാകിസ്ഥാനുമായി ചേർന്നുള്ള വൺ ബെൽറ്റ് റോഡ്; ചൈനക്ക് മുന്നറിയിപ്പുമായി മോദി

ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന സൗകര്യത്തിനും വ്യാപാരത്തിനും മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയ്യേറിയുള്ള നിർമ്മാണ പ്രവർത്തനം പാടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയത്. ചൈനയും പാകിസ്ഥാനും സഹകരിച്ച് പാക് അധീന കശ്മീരിലൂടെ വൺ ബെൽറ്റ് റോഡ് നിർമ്മിക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരർക്ക് സഹായം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി ആവർത്തിച്ചു. നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കാത്തതിനാൽ എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ഉച്ചകോടിയിൽ വായിച്ചത്.

Read More

കശ്മീരിലെ രജൗരിയിൽ ബസ് അപകടം ; 9 പേർ കൊല്ലപ്പെട്ടു

കശ്മീരിലെ രജൗരിയിൽ ബസ് അപകടത്തിൽ ഒൻപത് പേർ മരിച്ചു. തീർത്ഥാടകരുമായി പോയ ബസ് റോഡിൽ നിന്ന് തെന്നി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. ശിവ് ഖോരി പ്രദേശത്തേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടതെന്നും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അധികൃതർ പറഞ്ഞു.

Read More