അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുത്; കാസര്‍കോട്ട് നിരോധനാജ്ഞ

ലോക്സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് ആറുമണി മുതല്‍ ഏപ്രില്‍ 27ന് വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലുടനീളം യാതൊരു പൊതുയോഗങ്ങള്‍ പാടില്ലെന്ന് കളക്ടര്‍ അറിയിച്ചു. കൂടാതെ അഞ്ചില്‍ അധികം ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. എന്നാല്‍, സ്ഥാനാര്‍ത്ഥികളുടെ നിശബ്ദ പ്രചാരണത്തിന് തടസ്സമില്ല. മുന്‍വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍…

Read More

കാസർഗോഡ് മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം അമ്മ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ് ചെറുവത്തൂരിൽ രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം അമ്മ തൂങ്ങിമരിച്ച നിലയിൽ. കാസർകോട് ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പ്രകാനത്ത് സജനയാണ് (36) മക്കളായ ഗൗതം (ഒമ്പത്), തേജസ് (ആറ്) എന്നിവർക്ക് വിഷം കൊടുത്ത ശേഷം വീട്ടിനകത്ത് തൂങ്ങിമരിച്ചത്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യു.ഡി ക്ലർക്കാണ് സജന. കെ.എസ്.ഇ.ബി ജീവനക്കാരനായ രഞ്ജിത്താണ് സജനയുടെ ഭർത്താവ്. ചീമേനി പൊലീസ് സ്ഥലത്തെത്തി.

Read More

കാസർകോട് ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു

ജില്ലയിലെ കാഞ്ഞങ്ങാട് അതിഞ്ഞാലിൽ രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു. രണ്ടുപേരും പുരുഷന്മാരാണ്. ഇവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രി ഏഴേകാലോടെ ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

Read More

‘പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’; ഫര്‍ഹാസിന്‍റെ ബന്ധുക്കള്‍

കാസർകോട് കുമ്പളയിൽ പൊലീസുകാർ പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. മരണത്തിന് ഉത്തരവാദി പൊലീസുകാരാണെന്നും ഫർഹാസിൻറെ ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗിൻറെ നേതൃത്വത്തിൽ കുമ്പള പൊലീസ് സ്റ്റേഷനിൽ ധർണ ആരംഭിച്ചിട്ടുണ്ട്. പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ ആദ്യ ഘട്ട വകുപ്പുതല നടപടി എടുത്തിട്ടുണ്ട്. എസ്.ഐ ഉൾപ്പടെ മൂന്ന് പൊലീസുകാരെ ഇന്ന് രാവിലെയോടെ സ്ഥലം മാറ്റി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ…

Read More